പൃഥ്വിരാജിന്റെ 'തീര്‍പ്പ്' എങ്ങനെയുള്ളതായിരിക്കുമെന്ന് നാളെ അറിയാം, പുതിയ അപ്‍ഡേറ്റ്

Published : Aug 13, 2022, 02:03 PM IST
പൃഥ്വിരാജിന്റെ 'തീര്‍പ്പ്' എങ്ങനെയുള്ളതായിരിക്കുമെന്ന് നാളെ അറിയാം, പുതിയ അപ്‍ഡേറ്റ്

Synopsis

ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'തീര്‍പ്പ്'. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.  'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്.

നാളെ പത്ത് മണിക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എങ്ങനെയുള്ളതായിരിക്കുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായേക്കും. ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

'കാപ്പ' എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'കൊട്ട മധു' ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച 'കടുവ' എന്ന ചിത്രം മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.'കടുവ' എന്ന ചിത്രത്തിന് തിയറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.'അയാൾ ഓട്ടം നിർത്തി തിരിയുന്ന നിമിഷം വരെ മാത്രമാണ് നീ വേട്ടക്കാരൻ ആകുന്നത്. ആ നിമിഷം മുതൽ നീ ഇരയാകും. ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി' പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്.  ഷാജി കൈലാസും പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു. 'നന്ദി. ഒത്തിരി സ്‍നേഹത്തോടെ ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്‍നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു എന്നാണ് ഷാജി കൈലാസ് കുറിച്ചിരുന്നത്.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക