'എസിപി സത്യജിത്തി'നെ ഇന്ന് ടെലിവിഷനില്‍ കാണാം; 'കോള്‍ഡ് കേസ്' പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Published : Sep 26, 2021, 10:01 AM IST
'എസിപി സത്യജിത്തി'നെ ഇന്ന് ടെലിവിഷനില്‍ കാണാം; 'കോള്‍ഡ് കേസ്' പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Synopsis

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്‍ത ഫീച്ചര്‍ ചിത്രം

പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി നവാഗതനായ തനു ബാലക് (Tanu Balak) സംവിധാനം ചെയ്‍ത 'കോള്‍ഡ് കേസി'ന്‍റെ (Cold Case) ടെലിവിഷന്‍ പ്രീമിയര്‍ (Television Premiere) ഏഷ്യാനെറ്റില്‍ (Asianet). ഇന്ന് (26) വൈകിട്ട് 5:30നാണ് ചിത്രത്തിന്‍റെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ (Amazon Prime Video) ജൂണ്‍ 30ന് എത്തിയ ചിത്രമാണിത്. പൃഥ്വിരാജിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസുമായിരുന്നു ചിത്രം.

ഒരിടവേളയ്ക്കുശേഷം പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രവുമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്ത് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഇന്‍വെസ്റ്റിഗേഷന്‍, ഹൊറര്‍ ജോണറുകളുടെ മിശ്രണം എന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥാവതരണം. മരിച്ചത് ആര് എന്നതിനെക്കുറിച്ചു പോലും ഒരു തുമ്പ് ഇല്ലാത്ത, കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും തന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശങ്ങളിൽ ഉള്ളത് . പൃഥ്വിരാജും അതിഥി ബാലനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്.

ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാള സിനിമയുടെ ഭാവുകത്വത്തെ ചലച്ചിത്രമേള മാറ്റിമറിച്ചു: കെ ജയകുമാർ
ദുൽഖറിനൊപ്പം നിവിൻ പോളിയും, കൂടെ അവാർഡ് വാരിക്കൂട്ടിയ പടവും; ഒന്നല്ല, ഡിസംബറിൽ ഒടിടി റിലീസുകൾ 6