'എമ്പുരാനിലെ എന്‍റെ പ്രിയ സീനുകളില്‍ ഒന്ന്'; പൃഥ്വിരാജ് പറയുന്നു

Published : Jan 30, 2025, 11:00 AM IST
'എമ്പുരാനിലെ എന്‍റെ പ്രിയ സീനുകളില്‍ ഒന്ന്'; പൃഥ്വിരാജ് പറയുന്നു

Synopsis

ടീസര്‍ ലോഞ്ചിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന എമ്പുരാന്‍ ടീസര്‍ ലോഞ്ച് വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. വമ്പന്‍ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നത് മാത്രമല്ല, ലൂസിഫറിനേക്കാള്‍ വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രം എന്നതും ലോകമാകെ ലൊക്കേഷനുകളുള്ള, പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ക്കാണുന്ന ചിത്രം എന്നതുമൊക്കെ ആരാധകരെ സംബന്ധിച്ച് ആവേശം ഇരട്ടിപ്പിക്കുന്നതാണ്. ഇപ്പോഴിതാ ടീസറിനെ ഒരു ഷോട്ടിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ശ്രദ്ധ നേടുകയാണ്.

ടീസര്‍ ലോഞ്ചിന് പിന്നാലെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇതേക്കുറിച്ച് പറയുന്നത്. ടീസറില്‍ ഒരു മുതിര്‍ന്ന ആളുടെ കൈ പിടിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യമുണ്ട്. ടീസറില്‍ തന്നെ സ്പര്‍ശിച്ച ദൃശ്യമാണ് ഇതെന്നും അത് എന്തിന്‍റെ സൂചനയാണെന്നുമായിരുന്നു പൃഥ്വിരാജിനോടുള്ള അവതാരകയുടെ ചോദ്യം. അതിന് പൃഥ്വിരാജിന്‍റെ മറുപടി ഇങ്ങനെ- "അത് ചിത്രത്തിലെ എന്‍റെ പ്രിയ സീനുകളില്‍ ഒന്നാണെന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ. നിര്‍ഭാഗ്യവശാല്‍ സിനിമ എന്തിനെക്കുറിച്ചാണെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല", പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മാര്‍ച്ച് 27 ന് ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.

ALSO READ : ഇത് 'അമ്പാന്‍' തന്നെയോ! പ്രണയനായകനായി സജിന്‍ ഗോപു, 'പൈങ്കിളി'യിലെ പാട്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ