പൃഥ്വിരാജ്- പാർവതി ചിത്രം 'ഐ നോബഡി' ഒടിടി സ്ട്രീമിം​ഗ് ഓ​ഗസ്റ്റ് 25ന്, ട്രെയിലർ

Published : Aug 23, 2026, 07:40 PM IST
i nobody movie

Synopsis

നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' ഓഗസ്റ്റ് 25-ന് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ഒടിടി ട്രെയ്‌ലർ പുറത്തിറങ്ങി.

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ 'ഐ നോബഡി'യുടെ ഒടിടി റിലീസ് ഓ​ഗസ്റ്റ് 25ന്. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം. ഇതോട് അനുബന്ധിച്ചുള്ള ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. പൃഥ്വിരാജിനൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് 'ഐ നോബഡി' നിർമ്മിചക്കിരിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്.

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജയസൂര്യ - വിനായകന്‍ ഫാന്റസി കോമഡി ചിത്രം; 'ടൈറ്റൻസ്' സെക്കന്‍ഡ് ലുക്ക് എത്തി
തെലുങ്കില്‍ വീണ്ടും റീ റിലീസ്; പവന്‍ കല്യാണിന്‍റെ 'പഞ്ചാ' തിയറ്ററുകളിലേക്ക്