മഹാമാരി ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ 'എമ്പുരാൻ' ഷൂട്ടിലായിരുന്നേനെ; ആശംസയുമായി പൃഥ്വിരാജ്

By Web TeamFirst Published May 21, 2021, 8:37 AM IST
Highlights

ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ആശംസ.

ലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ ലൂസിഫറിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് ആശംസ അറിയിക്കുന്നത്. 

'ഇത് ലൂസിഫറിന്റെ ആദ്യ ദിനത്തിൽ നിന്നുമാണ്. മഹാമാരി ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ എമ്പുരാൻ ഷൂട്ട് ചെയ്യുകയാവും. എത്രയും വേഗം അതിന് സാധിക്കട്ടെ. ഹാപ്പി ബർത്ത്ഡേ സ്റ്റീഫൻ, ഹാപ്പി ബർത്ത്ഡേ അബ്രാം,ഹാപ്പി ബർത്ത്ഡേ ലാലേട്ടാ' എന്നാണ് പൃഥ്വി കുറിച്ചത്. ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ആശംസ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!