ഗുരുവായൂര്‍ അമ്പലനടയില്‍ ആറാം ആഴ്‍ചയില്‍, ഒടിടിയില്‍ എവിടെ?, ആഗോളതലത്തില്‍ ആകെ നേടിയത്

Published : Jun 22, 2024, 10:14 AM ISTUpdated : Jun 24, 2024, 04:06 PM IST
ഗുരുവായൂര്‍ അമ്പലനടയില്‍ ആറാം ആഴ്‍ചയില്‍, ഒടിടിയില്‍ എവിടെ?, ആഗോളതലത്തില്‍ ആകെ നേടിയത്

Synopsis

ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത്?.  

പൃഥ്വിരാജ് നായകനായി വേഷമിട്ട് വന്ന ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ഹിറ്റായി മാറിയിരുന്നു. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ആറാം ആഴ്‍ചയിലും നിറഞ്ഞ സദസ്സില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒടിടി റിലീസ് അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയില്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയായിരിക്കും പ്രദര്‍ശിപ്പിക്കുക.കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83  കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംവിധായകൻ വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

Read More: ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ