ഖുറേഷി മാത്രമല്ല, മുണ്ടുമടക്കി സ്റ്റീഫനുമുണ്ടാകും, ഇതാ കാത്തിരുന്ന അപ്‍ഡേറ്റ്, ആവേശത്തിരയിലേറ്റാൻ എമ്പുരാൻ

Published : Mar 09, 2024, 11:45 AM IST
ഖുറേഷി മാത്രമല്ല, മുണ്ടുമടക്കി സ്റ്റീഫനുമുണ്ടാകും, ഇതാ കാത്തിരുന്ന അപ്‍ഡേറ്റ്, ആവേശത്തിരയിലേറ്റാൻ എമ്പുരാൻ

Synopsis

ആവേശം നിറച്ച് എമ്പുരാൻ.

മോഹൻലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എമ്പുരാൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. അടുത്തിടെ അമേരിക്കയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇനി ചെന്നൈയിലും ഒരു ഷെഡ്യൂളുള്ള ചിത്രം കേരളത്തിലും ചിത്രീകരിക്കും എന്നതാണ് പുതിയ ഒരു റിപ്പോര്‍ട്ട്.

വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും തിരുവനന്തപുരം കൊച്ചി എന്നിവടങ്ങളിലായിട്ടാകും പ്രധാനമായും ചിത്രീകരണമുണ്ടാകുകയെന്നും അവസാന ഘട്ടത്തിലായിരിക്കും കേരളത്തിലുണ്ടാകുക എന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായ ിടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും. പ്രധാന കഥാപാത്രങ്ങളായും ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.

Read More: ബോളിവുഡിനെ രക്ഷപ്പെടുത്തുമോ ശെയ്‍ത്താൻ?, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്