ഇനി പ്രിയദര്‍ശി നായകനാകുന്ന ഡാര്‍ലിംഗ്, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Published : Jun 25, 2024, 05:03 PM IST
ഇനി പ്രിയദര്‍ശി നായകനാകുന്ന ഡാര്‍ലിംഗ്, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Synopsis

ഡാര്‍ലിംഗ് റിലീസ് പ്രഖ്യാപിച്ചു.

പ്രിയദര്‍ശി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഡാര്‍ലിംഗ്. അടുത്തിടെ ഡാര്‍ലിംഗിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. നഭാ നടേഷ് നായികയായെത്തുന്നു. ഹനുമാന്റെ നിര്‍മാതാക്കളായ നിരഞ്‍ജൻ റെഡ്ഡിയുടെ ചിത്രമായ ഡാര്‍ലിംഗ് അശ്വിൻ റാം ആണ് സംവിധാനം ചെയ്യുന്നത്.

പ്രഭാസ് നായകനായ ഒരു ഹിറ്റ് ചിത്രമായ ഡാര്‍ലിംഗ് പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന ഒന്നാണ്. അതേ പേരില്‍ വീണ്ടും ഒരു ചിത്രം നഭാ നടേഷും പ്രിയദര്‍ശിയും പ്രധാന വേഷങ്ങളില‍ായി എത്തുമ്പോള്‍ അതിനും ഒരു കൗതുകമുണ്ട്. പ്രണയത്തിനും ചിരിക്കും പ്രാധാന്യം നല്‍കിയിട്ടുളള ചിത്രമായിരിക്കും ഡാര്‍ലിംഗ്. ഡാര്‍ലിംഗിന്റെ റിലീസ് ജൂലൈ 19നാണ്.

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമായ ഹനുമാൻ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിരുന്നു. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു തേജ സജ്ജയുടെ ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി . ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം അസര്‍ബെയ്‍ജാനില്‍, വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക