
ഷറഫുദ്ദീൻ നായകനായ 'പ്രിയൻ ഓട്ടത്തിലാണ്' കുടുംബപ്രേക്ഷകർ ഇതിനോടകം കൈനീട്ടി സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ 177ൽ അധികം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
സിനിമയിലെ ഒരു സുപ്രധാന ഘട്ടത്തിൽ നടൻ മമ്മൂട്ടിയും എത്തുന്നുണ്ട്. ചെറിയ സീൻ ആണെങ്കിലും സിനിമയോടും വ്യത്യസ്ത കഥാപാത്രങ്ങളോടുമുള്ള തീർത്താൽ തീരാത്ത മോഹമാണ് മമ്മൂട്ടിയുടെ വേഷത്തിന് പിന്നിലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.
ചെറിയ നഷ്ടപെടലുകൾ പോലും സഹിക്കാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ, നഷ്ടങ്ങളിലും സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. അവരിലൊരാളായ പ്രിയദർശന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് സിനിമയുടെ പ്രമേയം.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് 'പ്രിയൻ ഓട്ടത്തിലാണ്' നിർമ്മിച്ചത്. റിയലിസ്റ്റിക് സിനിമകളും ഫീൽ ഗുഡ് സിനിമകളും കൂടുതലായി പുറത്തിറങ്ങുന്ന സമയത്ത് കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയ സിനിമ എന്നത് 'പ്രിയൻ ഓട്ടത്തിലാണ്' ശ്രദ്ധിക്കപ്പെടാൻ കാരണമായി.
C/O സൈറ ബാനുവിന് ശേഷം ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ആന്റണി സോണി സിനിമ സംവിധാനം ചെയ്തത്. സു... സു... സുധീവാല്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം എന്നീ ജനപ്രിയചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അഭയകുമാറും, അനിൽ കുര്യനുമാണ് 'പ്രിയൻ ഓട്ടത്തിലാണി'ന് തിരക്കഥ എഴുതിയത്.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ്കെ ടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ