
ഷറഫുദ്ദീനെ (Sharafudheen) നായകനാക്കി ആന്‍റണി സോണി സംവിധാനം ചെയ്‍ത പ്രിയന്‍ ഓട്ടത്തിലാണ് (Priyan Ottathilanu) എന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ മികച്ച പ്രതികരണം. കേരളത്തിലെ 177ല്‍ ഏറെ തിയറ്ററുകളിലാണ് ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരന്റെ കഥയാണിതെന്നും, തികച്ചും സന്തോഷവും സംതൃപ്തിയുമാണ് ഈ ചിത്രം കണ്ടിറങ്ങുമ്പൊഴേന്നുമാണ് പൊതുവേയുള്ള അഭിപ്രായം. ഷറഫുദ്ദീന്‍റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവാകും ഈ ചിത്രമെന്നും നായകപദവിയിലേക്കുള്ള ഷറഫുദ്ദീന്‍റെ ആദ്യപടിയാണിതെന്നുമുള്ള അഭിപ്രായങ്ങളാണ് എല്ലായിടത്തും.
ചെറിയ നഷ്ടപെടലുകൾ പോലും സഹിക്കാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ, നഷ്ടങ്ങളിലും സന്തോഷം കണ്ടെത്തുന്ന പ്രിയദർശന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റു താരങ്ങൾ.
ALSO READ : അഞ്ചിലൊരാള്‍ ഫൈനല്‍ ഫൈവില്‍! പേര് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സു സു സുധീവാല്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം എന്നീ ജനപ്രിയചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അഭയകുമാറും അനിൽ കുര്യനുമാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നില്‍.