ഓസ്‌കാര്‍ 2021; നോമിനേഷന്‍ പട്ടിക പ്രഖ്യാപിക്കാൻ ഒരുങ്ങി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും

By Web TeamFirst Published Mar 12, 2021, 8:44 AM IST
Highlights

സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.

93-മത് ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും. 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച്ച് 15നാണ് പ്രഖ്യാപിക്കുക എന്ന് അക്കാഡമി അധികൃതര്‍ അറിയിച്ചു. ലൈവ് സ്ട്രീമിങ്ങിലൂടെ രണ്ട് ഭാഗങ്ങളായാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രിയങ്കയും നിക്കും ഇക്കാര്യം അറിയിച്ചത്. ‘ഓസ്‌കാര്‍ നോമിനേഷന്‍ ഒറ്റക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? ചുമ്മ പറഞ്ഞതാണ്. ഈ വരുന്ന തിങ്കളാഴ്ച്ച ഞാനും നിക്കും ഒരുമിച്ച് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. അക്കാടമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഞങ്ങളെ ലൈവായി കാണാം.’ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

Hey , any chance I can announce the Oscar nominations solo? 😂 Just kidding, love you ! We are so excited to be announcing the on Monday, March 15th at 5:19AM PDT! Watch it live on 's Twitter! pic.twitter.com/fB5yyEtWK6

— PRIYANKA (@priyankachopra)

2021 ഏപ്രിലില്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അക്കാഡമി അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം സിനിമ മേഖലയെ കാര്യമായി ബാധിച്ചതിനാലാണ് പുരസ്‌കാര ചടങ്ങ് വൈകിയത്. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 

സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.

click me!