പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Oct 28, 2020, 03:43 PM IST
പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു

Synopsis

പ്രിയങ്ക ചോപ്രയ്‍ക്ക് ഒപ്പം ഹോളിവുഡില്‍ അഭിനയിക്കുന്നതും പ്രമുഖര്‍ തന്നെ.

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. 'ടെക്സ്റ്റ്   ഫോര്‍  യു'  എന്നാണ്   ചിത്രത്തിന്  തല്‍ക്കാലികമായി   പേരിട്ടിരിക്കുന്നത്.   ജിം   സ്റ്റോറേജ്  ആണ്   ചിത്രം   സംവിധാനം  ചെയ്യുന്നത്. ചലച്ചിത്ര - ടെലിവിഷന്‍   താരമായ   സാം ഹ്യൂഗനും  പ്രമുഖ കനേഡിയന്‍   ഗായികയായ    സെലീന്‍   ഡിയോണും   ചിത്രത്തിലുണ്ട്. ജര്‍മനിയിലാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്രയുള്ളത്. സിനിമ എപ്പോള്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.

മാട്രിക്സ്  -4 എന്ന  ചിത്രമാണ്  പ്രിയങ്കയുടേതായി   റിലീസിന്   കാത്തിരിക്കുന്ന   ഹോളിവുഡ്    ചിത്രം.  ദി  സ്കൈ  ഈസ്   പിങ്ക്   ആണ് പോയ  വര്‍ഷം  പുറത്തിറങ്ങിയ   പ്രിയങ്കയുടെ   ഏക  ഹോളിവുഡ്  ചിത്രം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാകും പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം. ബേ വാച്ച്, ഇസ് ഇറ്റ് റൊമാന്റിക് എന്നീ ഹോളിവുഡ് സിനിമകളിലും പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ ആവേശം പ്രിയങ്ക ചോപ്ര അറിയിച്ചിട്ടുണ്ട്. റൊമാന്‍റിക്  ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന  ചിത്രമാണ് 'ടെക്സ്റ്റ്   ഫോര്‍  യു'.

ലോക സുന്ദരിപ്പട്ടം നേടിയ ശേഷം സിനിമയില്‍ ശ്രദ്ധേയായ നടിയാണ് പ്രിയങ്ക ചോപ്ര.

ദ വൈറ്റ് ടൈഗര്‍, വീ ക്യാൻ ബി ഹീറോ തുടങ്ങിയവരാണ് പ്രിയങ്ക ചോപ്രയുടേതായി ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്റ്റുകള്‍. ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോയും പ്രിയങ്ക ചോപ്ര പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക