മാജിക്കെന്ന് പ്രിയങ്ക ചോപ്ര, കുതിര സവാരി ചെയ്യുന്ന ഫോട്ടോ ഷെയര്‍ ചെയ്‍തും താരം

Web Desk   | Asianet News
Published : Mar 02, 2020, 09:25 PM IST
മാജിക്കെന്ന് പ്രിയങ്ക ചോപ്ര, കുതിര സവാരി ചെയ്യുന്ന ഫോട്ടോ ഷെയര്‍ ചെയ്‍തും താരം

Synopsis

മാജിക് എന്നാണ് പ്രിയങ്ക ചോപ്ര ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്.

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ചെറുപ്പത്തില്‍ തന്നെ ലോക സുന്ദരിപ്പട്ടം ചൂടി സിനിമയിലേക്ക് എത്തി മികച്ച കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അവധിയാഘോഷിക്കുന്ന പ്രിയങ്ക ചോപ്രയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ ഉള്ളത്. ബീച്ചില്‍ കുതിര സവാരി നടത്തുന്ന ഫോട്ടോയാണ് പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിരിക്കുന്നത്. അഭിനന്ദനവും ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. മാജിക് എന്നാണ് പ്രിയങ്ക ചോപ്ര അടിക്കുറിപ്പായി എഴുതിയിരിക്കുന്നതും. കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്ക ചോപ്രയും  നിക്ക് ജോനാസും വിവാഹിതരാകുന്നത്.

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍
"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്