Latest Videos

'നിന്റെ എല്ലാ സ്വപ്‍നങ്ങളും പൂവണിയട്ടെ, വാമിക', അനുഷ്‍കയുടെ കുഞ്ഞിന് ആശംസയുമായി പ്രിയങ്ക ചോപ്ര!

By Web TeamFirst Published Feb 2, 2021, 12:34 PM IST
Highlights

വാമികയ്‍ക്ക് പ്രിയങ്ക ചോപ്ര അയച്ച സന്ദേശമാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

വിരാട് കോലിക്കും അനുഷ്‍ക ശര്‍മയ്‍ക്കും അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. വാമിക എന്ന് ആണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ പേര് വിരാട് കോലിയും അനുഷ്‍ക ശര്‍മയും തന്നെയാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ നടി പ്രിയങ്ക ചോപ്ര കുഞ്ഞിന് ആശംസ നേര്‍ന്നതാണ് ചര്‍ച്ച. പ്രിയങ്ക ചോപ്ര തന്നെയാണ് ആശംസ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിന്റെ എല്ലാ സ്വപ്‍നങ്ങളും പൂവണിയട്ടെ, വാമിക എന്നാണ് പ്രിയങ്ക ചോപ്ര ആശംസ നേര്‍ന്നിരിക്കുന്നത്.

അനുഷ്‍ക ശര്മയുടെ ഒപ്പം സിനിമയില്‍ നായികയായി അഭിനയിച്ച താരവുമാണ് പ്രിയങ്ക ചോപ്ര. അതുകൊണ്ടുതന്നെ അനുഷ്‍ക ശര്‍മയുടെയും കുഞ്ഞിന്റെയും ഫോട്ടോയ്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. എന്ത് മനോഹരമായ ചിത്രം ,നിനക്ക് ഒരുപാട് സ്‍നേഹം, നിന്റെ സ്വപ്‍നങ്ങളെല്ലാം പൂവണിയട്ടെ വാമിക എന്ന് പ്രിയങ്ക ചോപ്ര പറയുന്നു. പ്രിയങ്ക ചോപ്ര തന്നെയാണ് കുഞ്ഞിനുള്ള ആശംസ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍ അടക്കമുള്ള മറ്റ് താരങ്ങളും ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കണ്ണീരും സന്തോഷവും എല്ലാം ഒരുമിച്ച് വരുന്നുവെന്നാണ് കുഞ്ഞിന്റെ പേര് അറിയിച്ചുകൊണ്ട് അനുഷ്‍ക ശര്‍മ പറഞ്ഞത്.

എല്ലാവരുടെയും പ്രാര്‍ഥനയ്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിക്കുന്നതായും അനുഷ്‍ക ശര്‍മ പറയുന്നു.

click me!