'ലവ് എഗെയ്‍ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്ത്

Published : Jan 05, 2023, 02:34 PM ISTUpdated : Feb 15, 2023, 09:08 AM IST
'ലവ് എഗെയ്‍ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്ത്

Synopsis

പ്രിയങ്ക ചോപ്ര നായികയാകുന്ന ഹോളിവുഡ് ചിത്രമാണ് 'ലവ് എഗെയ്‍ൻ'.

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും പ്രിയങ്കരിയായ താരമാണ് പ്രിയങ്ക ചോപ്ര. ജെയിംസ് സ്‍ട്രൗസ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രമായ 'ലവ് എഗെയ്‍നി'ല്‍ നായിക പ്രിയങ്കാ ചോപ്രയാണ്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ലവ് എഗെയ്‍ൻ എന്ന പുതിയ ചിത്രത്തില്‍  നിന്നുള്ള പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തതും ഒരു ഹോളിവുഡ് ചിത്രമാണ്.  'ദ മട്രിക്സ് റിസറക്ഷൻ' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.  കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാൻ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.

ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ പ്രിയങ്ക ചോപ്ര പങ്കുവയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്രയ്‍ക്ക് കുഞ്ഞ് ജനിച്ചത്. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തില്‍ നിന്ന് ഉത്സഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു. യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അര്‍ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്.

Read More: സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം, 'ആനക്കട്ടിയിലെ ആനവണ്ടി'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘ദൈവമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല’ എന്നാണ് ശ്രീനിപറയാറുള്ളത്..; വൈകാരിക കുറിപ്പ് പങ്കുവച്ച് സത്യൻ അന്തിക്കാട്
'ജീത്തു സാർ ആണ് കില്ലർ'; 'ദൃഢം' ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്ന കമന്‍റിന് കൗതുകം ജനിപ്പിക്കുന്ന ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ച് ജീത്തു ജോസഫ്