സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര

By Web TeamFirst Published Dec 19, 2019, 12:22 PM IST
Highlights

എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്‌നമാണ്. അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്'

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ട്വറ്ററിലൂടെയാണ് നടി പൊലീസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ലെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

'എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്‌നമാണ്. അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല. ഓരോ ശബ്ദവും പ്രധാനപ്പെട്ടതാണ്. ഓരോ ശബ്ദവും ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തെ ശക്തിപ്പെടുത്തും''  പ്രിയങ്ക പറയുന്നു.

pic.twitter.com/rA8PmJTRH7

— PRIYANKA (@priyankachopra)

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ബോളിവുഡില്‍ നിന്ന് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. വിക്കി കൗശല്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, റിച്ച ഛാഡ, അനുരാഗ് കശ്യപ്, ഹുമ ഖുറൈഷി, നിമ്രത് ക്രൗര്‍, ദിയ മിശ്ര, ഭൂമി പേഡ്‌നേക്കര്‍, മനോജ് വാജ്‌പേയി, ആയുഷ്മാന്‍ ഖുരാന, ഫര്‍ഹാന്‍ അക്തര്‍, ആലിയ ഭട്ട്, ഹന്‍സല്‍ മേത്ത, ഹൃതിക് റോഷന്‍, മഹേഷ് ഭട്ട് അടക്കമുളള പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. 

അതേസമയം ബോളിവുഡിലെ മൂന്ന് പ്രമുഖ ഖാന്‍മാരില്‍ ഒരാള്‍ പോലും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ മൂന്ന് സൂപ്പര്‍താരങ്ങള്‍ മൗനത്തിലാണ്.  

click me!