മാറ്റത്തിന് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയാകണം; രാഷ്ട്രീയ മോഹം തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

By Web TeamFirst Published Jun 3, 2019, 9:48 PM IST
Highlights

ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്നുപറച്ചിൽ.
 

മുംബൈ: തന്റെ രാഷ്ട്രീയ മോഹം വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര. തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകാനും ഭർത്താവ് നിക്ക് ജോനാസിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്നുപറച്ചിൽ.

രാഷ്ട്രീയത്തോട് കൂടുതൽ താത്പര്യം ഇല്ലെന്ന് പറഞ്ഞ താരത്തോട് പ്രധാനമന്ത്രിയാകണമെന്ന ആ​ഗ്രഹം എന്തുകൊണ്ടാണെന്ന് ​ചോദിച്ചപ്പോൾ 'ഒരു മാറ്റമുണ്ടാകാൻ ഞങ്ങൾ ഇരുവരും ആഗ്രഹിക്കുന്നു. അദ്ദേഹം(നിക്ക് ജോനാസ്),  'ഫെമിനിസ്റ്റ്' എന്ന പദം ഉപയോഗിക്കാൻ ഭയപ്പെടുന്നില്ല. അത് ഞാൻ ഇഷ്ടപെടുന്നുവെന്നും അതുകൊണ്ട് പ്രസിഡന്റ് ആകാൻ അദ്ദേഹം അനുയോജ്യനാണെ'ന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി.

രാഷ്ട്രീയത്തിൽ പൊതുവെ വലിയ താൽപ്പര്യം കാണിക്കാത്ത പ്രിയങ്ക 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബെർലിനിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് നിക്കുമായുള്ള തന്റെ വിവാഹ ചടങ്ങിലേക് മോദിയെ പ്രിയങ്ക ക്ഷണിക്കുകയും ചെയ്തിരുന്നു.
 

click me!