
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പ്രിയങ്ക ചോപ്ര ചെയ്‍തിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയങ്കയുടെ ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പദ്‍മശ്രീ പുരസ്‍കാരത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങിപോകുകയാണ് പ്രിയങ്ക ചോപ്ര.
ഫോട്ടോകളിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയൻ പുരസ്‍കാരമായ പദ്‍മശ്രീ ലഭിച്ചത് ഓര്‍മ വരുന്നു. അവിശ്വസിനീയമായ നിരവധി ഓര്‍മകള്‍ തിരികെ തരുന്നു. തീര്‍ച്ചയായും ഇത് വ്യക്തിപരമായ ഒരു നേട്ടമാണെങ്കിലും കുടുംബത്തിന് നല്‍കിയ സന്തോഷവും അഭിമാനവും ഒക്കെ കൊണ്ട് ഇത്രമാത്രം പ്രത്യേകതയുള്ളതായി. സൈനിക പശ്ചാത്തലത്തിലുള്ളതാണ് കുടുംബം. എന്റെ കുടുംബത്തിനും എനിക്കും പദ്‍മശ്രീ പുരസ്‍കാരത്തിന്റെ ആദരവ് എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാൻ പോലും കഴിയില്ല. അന്ന് എനിക്കൊപ്പം എന്റെ മുത്തശ്റി, മൂത്ത അമ്മാവൻ, എന്റെ അമ്മ, സഹോദരൻ, അമ്മായിമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. രാഷ്‍ട്രപതിഭവനില്‍ ചടങ്ങില്‍ ആവേശത്തില്‍ അവരുണ്ടായി. മൂത്ത അമ്മാവൻ സൈനിക യൂണിഫോമില്‍ വന്ന് അഭിമാനത്തോടെ ഇരിക്കുമ്പോള്‍ എനിക്ക് കൃത്യമായി മനസിലായി എത്രത്തോളം പ്രധാന്യമുണ്ടെന്ന്. മിസ് ചെയ്‍ത ഒരേയൊരു ആള്‍ എന്റെ അച്ഛനാണ്. ശരീരം കൊണ്ട് അദ്ദേഹം ഇല്ലായിരുന്നെങ്കിലും എനിക്കൊപ്പം എപ്പോഴുമുണ്ട്. എന്റെ യാത്രകളുടെയും മുന്നേറ്റത്തിന്റെയും പ്രധാന ഭാഗം അച്ഛനാണ് എന്നും പ്രിയങ്ക ചോപ്ര എഴുതുന്നു.
ഹോളിവുഡ് സിനിമയുടെ ഭാഗമായും തിളങ്ങുകയാണ് പ്രിയങ്ക ചോപ്ര.
'ടെക്സ്റ്റ് ഫോര്‍ യു' എന്ന് താല്‍ക്കാലികമായി പേരിട്ട ഒരു ഹോളിവുഡ് ചിത്രം പ്രിയങ്ക ചോപ്രയുടേതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജിം സ്റ്റോറേജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചലച്ചിത്ര - ടെലിവിഷന്‍ താരമായ സാം ഹ്യൂഗനും പ്രമുഖ കനേഡിയന്‍ ഗായികയായ സെലീന്‍ ഡിയോണും ചിത്രത്തിലുണ്ട്. ജര്‍മനിയിലാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്രയുള്ളത്. സിനിമ എപ്പോള്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.
മാട്രിക്സ് -4 എന്ന ചിത്രമാണ് പ്രിയങ്കയുടേതായി റിലീസിന് കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം. ദി സ്‍കൈ ഈസ് പിങ്ക് ആണ് പോയ വര്‍ഷം പുറത്തിറങ്ങിയ പ്രിയങ്കയുടെ ഏക ഹോളിവുഡ് ചിത്രം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാകും പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം. ബേ വാച്ച്, ഇസ് ഇറ്റ് റൊമാന്റിക് എന്നീ ഹോളിവുഡ് സിനിമകളിലും പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ ആവേശം പ്രിയങ്ക ചോപ്ര അറിയിച്ചിട്ടുണ്ട്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'ടെക്സ്റ്റ് ഫോര്‍ യു'. ലോക സുന്ദരിപ്പട്ടം നേടിയ ശേഷം സിനിമയില്‍ ശ്രദ്ധേയായ നടിയാണ് പ്രിയങ്ക ചോപ്ര. ദ വൈറ്റ് ടൈഗര്‍, വീ ക്യാൻ ബി ഹീറോ തുടങ്ങിയവരാണ് പ്രിയങ്ക ചോപ്രയുടേതായി ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്റ്റുകള്‍. ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോയും പ്രിയങ്ക ചോപ്ര പ്രഖ്യാപിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ