മുഖത്ത് രക്തവുമായി പ്രിയങ്ക ചോപ്ര; ചിത്രം പങ്കിട്ട് താരം

By Web TeamFirst Published Apr 19, 2024, 11:29 AM IST
Highlights

ഇപ്പോൾ ഫ്രാൻസിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നത്. പ്രിയങ്ക ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി നടത്തുന്ന യാത്രകളുടെ വീഡിയോകളും ഫോട്ടോകളും പങ്കിടുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.

മുംബൈ: പ്രിയങ്ക ചോപ്ര തൻ്റെ വരാനിരിക്കുന്ന ഹോളിവുഡ് ചിത്രമായ ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റിൻ്റെ ഷൂട്ടിനിടെയുള്ള ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വൈറലാകുന്നു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നെറ്റിയുടെ വലതുഭാഗത്ത് രക്തം തെറിച്ച രീതിയിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്രയും കാലത്തെ ജോലിക്കിടയില്‍ ഇത്രയും രക്തം പറ്റിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പ്രിയങ്ക പോസ്റ്റില്‍ പറയുന്നത്.  ജോൺ സീനയും ഇദ്രിസ് എൽബയും അഭിനയിക്കുന്ന ഹെഡ്‌സ് ഓഫ് സ്റ്റേറ്റിൽ പ്രിയങ്ക ചോപ്ര ചില സ്റ്റണ്ടുകൾ ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതൊരു കോമഡി-ആക്ഷൻ ചിത്രമാണെന്നാണ് സൂചന. 

ഇപ്പോൾ ഫ്രാൻസിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നത്. പ്രിയങ്ക ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി നടത്തുന്ന യാത്രകളുടെ വീഡിയോകളും ഫോട്ടോകളും പങ്കിടുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. മകൾ മലതി മേരി ജോനാസും യാത്രയിൽ പ്രിയങ്കയ്ക്കൊപ്പമുണ്ട്. മകള്‍ക്കൊപ്പം ഉദയം കാണുന്ന ചിത്രവും നേരത്തെ പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു. 

ഇതാദ്യമായല്ല പ്രിയങ്ക  സ്റ്റണ്ട്  രംഗങ്ങളില്‍ അഭിനയിക്കുന്നത്. റിച്ചാർഡ് മാഡനൊപ്പം തൻ്റെ അവസാനം ഇറങ്ങിയ സീരിസായ സിറ്റാഡലിൽ 80 ശതമാനം സ്റ്റണ്ടുകളും പ്രിയങ്ക ചെയ്തിട്ടുണ്ട്. “ഷോയിലെ ഏകദേശം 80% സ്റ്റണ്ടുകളും ഞാൻ സ്വയം ചെയ്തു. അതില്‍ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു" എന്നാണ് പ്രിയങ്ക അന്ന് പറഞ്ഞത്. 

മാർച്ചിൽ ഹോളി ആഘോഷിക്കാൻ ഭർത്താവ് നിക്ക് ജോനാസിനും മകള്‍ക്കൊപ്പം പ്രിയങ്ക ഇന്ത്യയിൽ എത്തിയിരുന്നു. നീലം ഉപാധ്യായയുമായുള്ള സഹോദരൻ സിദ്ധാർത്ഥ് ചോപ്രയുടെ വിവാഹ നിശ്ചയ ചടങ്ങിലും അവർ പങ്കെടുത്തിരുന്നു.

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഡീല്‍, തുക കേട്ട് ഞെട്ടി സിനിമ ലോകം; ഉത്തരേന്ത്യയില്‍ 'പുഷ്പ 2' വിറ്റുപോയി

മകനൊപ്പം വിദേശത്ത് വിഷു ആഘോഷിച്ച് അർച്ചന; ചിത്രങ്ങൾ പങ്കിട്ടു

click me!