
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രം ദളപതി 68 വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ട്രാവലിംഗ് കണ്‍സപ്റ്റിലുള്ള ഒന്നായിരിക്കും വിജയ് ചിത്രം എന്ന് റിപ്പോര്‍ട്ടുണ്ട്. നായികയായി മീനാക്ഷി ചൗധരിയാണ് എത്തുക. ദളപതി 68ന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ബോസോ പസിലോ ആയിരിക്കും വിജയ് ചിത്രത്തിന്റെ പേര് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ നിര്‍മാതാവ് അര്‍ച്ചന കല്‍പാത്തി ഇത് നിഷേധിച്ച് എത്തിയിരിക്കുകയാണ്. ചില അപ്‍ഡേറ്റുകള്‍ ഞാൻ കണ്ടു. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. യഥാര്‍ഥ് പേരിനായി കാത്തിരിക്കൂ. ബോസോ പസിലോ അല്ല എന്നും അര്‍ച്ചന കല്‍പാത്തി എഴുതിയിരിക്കുന്നു. ദളപതി 68 എന്ന ഹാഷ്‍ടാഗോടെയാണ് ചിത്രത്തിന്റെ നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍.
വിജയ് പത്തൊമ്പതുകാരനായി വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള ദളപതി 68ല്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയ്‍യെ പത്തൊമ്പതുകാരനാകാൻ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ദളപതി 68ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വമ്പൻ തുക ചെലവഴിച്ച് ചിത്രത്തില്‍ വിജയ്‍ക്ക് പ്രോസ്‍തെറ്റിക് മേക്കപ്പ് ചെയ്‍താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ഔദ്യോഗികമായ ഒരു സ്ഥിരീകരണത്തിനാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.
ദളപതി 68ല്‍ ഒരു പ്രധാന കഥാപാത്രമായി വിജയ്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ജയറാമും വേഷമിടുന്നുണ്ട്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രത്തില്‍ ആദ്യമായിട്ടാണ് ദളപതി വിജയ് നായകനാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക