പണം വേണ്ട, സ്നേഹം മതിയെന്ന് ഇന്ദ്രൻസ്; കണ്ണുകൾ നിറഞ്ഞു പോയെന്ന് ബാദുഷ

By Web TeamFirst Published Aug 25, 2021, 11:24 AM IST
Highlights

രാത്രി വരെ മടി കൂടാതെ തന്റെ കഥാപാത്രം ഗംഭീരമാക്കിയിട്ട് ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്ന് പറഞ്ഞ ഇന്ദ്രൻസിനെ കുറിച്ചാണ് ബാദുഷ കുറിക്കുന്നത്.
 

ഇന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് 'ഹോം'. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ എആർ മുരുഗദോസ് അടക്കമുള്ളവർ അഭിനന്ദനവുമായി രം​ഗത്തെത്തി. ഇപ്പോഴിതാ ഇന്ദ്രൻസിനെ കുറിച്ച് നിർമാതാവ് എൻ.എം. ബാദുഷ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

രാത്രി വരെ മടി കൂടാതെ തന്റെ കഥാപാത്രം ഗംഭീരമാക്കിയിട്ട് ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്ന് പറഞ്ഞ ഇന്ദ്രൻസിനെ കുറിച്ചാണ് ബാദുഷ കുറിക്കുന്നത്.

ബാദുഷയുടെ വാക്കുകൾ

ഹോമിൽ നിന്നും എന്റെ ‘മെയ്ഡ് ഇൻ കാരവാനിൽ’ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു.  ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്.  എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.

ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രൻസ് ചേട്ടാ.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!