അമ്മായിയമ്മയ്ക്ക് രവി പണം കായ്ക്കുന്ന മരം, 'തിമിര് പുടിച്ച പൊണ്ണത്', ഭാര്യ ചാരനെ വരെ വച്ചു; നിർമാതാവ്

Published : May 12, 2025, 12:56 PM ISTUpdated : May 12, 2025, 01:01 PM IST
അമ്മായിയമ്മയ്ക്ക് രവി പണം കായ്ക്കുന്ന മരം, 'തിമിര് പുടിച്ച പൊണ്ണത്', ഭാര്യ ചാരനെ വരെ വച്ചു; നിർമാതാവ്

Synopsis

അവർക്ക് രവി മരുമകനായിരുന്നില്ലെന്നും പണം കായ്ക്കുന്ന മരമായിരുന്നുവെന്നും ബാലാജി പറയുന്നു. 

ഴിഞ്ഞ കുറേക്കാലമായി നടൻ രവി മോഹന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തമിഴ് സിനിമാ ലോകത്ത് ചർച്ചാ വിഷയം. ആരതിയുമായുള്ള വിവാഹ മോചനവും ഇതിന് പിന്നാലെ നടൻ നടത്തിയ വെളിപ്പെടുത്തലുമെല്ലാം ഏറെ ശ്രദ്ധനേടിയരുന്നു. ഇപ്പോഴിതാ എല്ലാത്തിനും കാരണം ആരതിയുടെ അമ്മ സുജാത വിജയകുമാർ ആണെന്ന് പറയുകയാണ് നിർമാതാവ് ബാലാജി പ്രഭു. അവർക്ക് രവി മരുമകനായിരുന്നില്ലെന്നും പണം കായ്ക്കുന്ന മരമായിരുന്നുവെന്നും ബാലാജി പറയുന്നു. 

ബാലാജി പ്രഭുവിന്റെ വാക്കുകൾ ഇങ്ങനെ

ആരതിയുമായുള്ള വിവാഹ ശേഷം രവിയെ അവരുടെ കൺട്രോളിലേക്ക് കൊണ്ടുവന്നു. രവി എന്ത് കഴിക്കണം, എന്ത് ചെയ്യണം, എപ്പോ ഉറങ്ങണം എഴുന്നേൽക്കണം എന്ന് വരെ കൺട്രോൾ ചെയ്തിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്. എവിടെ പോയാലും ആരതി ചാരനെ വച്ച് രവിയെ വാച്ച് ചെയ്യുമായിരുന്നു. ഇതെല്ലാം നടന്ന കാര്യമാണ്. അമ്മായിയമ്മ മരുമകളോട് പോര് നടത്തുന്നത് നമ്മളെല്ലാടവും കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ ഒരു മരുമകനെ അമ്മായിയമ്മ(സുജാത വിജയകുമാർ) കഷ്ടപ്പെടുത്തി. ഒരു തിമിര് പുടിച്ച പൊണ്ണത്. രവിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലായിരുന്നു. കൂട്ടിലിട്ട കിളിയെ പോലെ ആയിരുന്നു രവി എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു മനുഷ്യൻ സഹിച്ച്, സഹിച്ച് മുന്നോട്ട് പോകും. പക്ഷേ അവൻ ഒന്ന് നിവർന്ന് നിന്നാൽ എല്ലാം തീരും. അതാണ് ഇവിടെ നടന്നതും. ഇന്റസ്ട്രിയിൽ ആരുടെയും മുഖത്ത് സുജാത വിജയകുമാർ നോക്കില്ല. എല്ലാവരും തനിക്ക് താഴേയാണെന്ന ഭാവം ആണ് അവർക്ക്. മരുമകനെ വച്ച് കാശുണ്ടാക്കി നോക്കി. അവർ നിർമിച്ച പടത്തിന് രവിക്ക് ശമ്പളമില്ല. ചെലവിന് പോലും കാശ് കൊടുക്കില്ല. ചുരുക്കി പറഞ്ഞാൽ പണം കായ്ക്കുന്ന മരമായിരുന്നു അവർക്ക് രവി മോഹൻ. മരുമകനായിട്ട് അവർ രവിയെ കണ്ടിട്ടില്ല. എടിഎം മെഷീനായിരുന്നു. 

ആരതിയുമായുള്ള വിവാഹം വേണ്ടെന്ന് അച്ഛൻ രവിയോട് പറഞ്ഞിരുന്നു. പക്ഷേ പ്രണയം കാരണം അവളെ തന്നെ വിവാഹം കഴിക്കാൻ രവി തീരുമാനിക്കുക ആയിരുന്നു. ആരതിയുടെ ഭാ​ഗത്ത് തെറ്റില്ലെന്നും പറയുന്നുണ്ട്. അമ്മയുടെ വാക്ക് കേട്ടാണ് ആരതി ഇതെല്ലാം ചെയ്തത്. മീഡിയ സര്‍ക്കിള്‍ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ബാലാജിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം