നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

Web Desk   | Asianet News
Published : Aug 26, 2021, 11:01 AM IST
നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

Synopsis

അദ്ദേഹത്തിന്റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഇക്കാര്യം അറിയിച്ചത്. 

സിനിമ നിർമാതാവും ഷെഫുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദിപ്പോൾ. അദ്ദേഹത്തിന്റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഇക്കാര്യം അറിയിച്ചത്. 

‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.’, എന്ന് നൗഷാദ് ആലത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. ടിവി ഷോകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചയാൾ'; ഭാര്യയെക്കുറിച്ച് ആർജെ അമൻ
'കളർ സസ്പെൻസ് ആയിരിക്കട്ടെ'; ഇച്ചാപ്പിയുടെ കല്യാണസാരി സെലക്ട് ചെയ്യാൻ നേരിട്ടെത്തി പേളി