'പഠാൻ' വിവാ​ദം കൊഴുക്കുന്നു; ഷാരൂഖിന്റെ കോലം കത്തിച്ച് പ്രതിഷേധം- വീഡിയോ

Published : Dec 15, 2022, 10:34 AM ISTUpdated : Dec 15, 2022, 10:36 AM IST
'പഠാൻ' വിവാ​ദം കൊഴുക്കുന്നു; ഷാരൂഖിന്റെ കോലം കത്തിച്ച് പ്രതിഷേധം- വീഡിയോ

Synopsis

ഗാനരം​ഗത്തിലെ ഒരു ഭാ​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിക്കുക ആയിരുന്നു.

ബോളിവുഡ് ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ'. തുടരെയുള്ള വൻ പരാജയങ്ങളിൽ നിന്നും കരകയറുന്ന ബോളിവുഡിന് ചിത്രം മുതൽക്കൂട്ടാകും എന്നാണ് വിലയിരുത്തലുകൾ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'പഠാനു'ണ്ട്. ഇത്തരത്തിൽ ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന് പക്ഷേ തുടക്കത്തിൽ തന്നെ ബഹിഷ്കരണ ആഹ്വാനം ഉയർന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ​ഗാനത്തിന്റെ പേരിൽ. 

രണ്ട് ദിവസം മുൻപാണ് ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ​ഗാനം റിലീസ് ചെയ്തത്. ദീപിക വൻ ​ഗ്ലാമറസ് ലുക്കിലെത്തിയ ​ഗാനം ഞൊടിയിട കൊണ്ട് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു. ​ഗാനരം​ഗത്തിലെ ഒരു ഭാ​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിക്കുക ആയിരുന്നു. ഈ അവസരത്തിൽ ഷാരൂഖ് ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചുവെന്ന വാർത്തകളും പുറത്തുവരികയാണ്. 

വീര്‍ ശിവജി എന്ന സംഘടന അം​ഗങ്ങളാണ് കോലം കത്തിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകളും ട്വിറ്റർ പേജുകളിൽ പ്രചരിക്കുന്നുണ്ട്. ഒപ്പം ബോയ്കോട്ട് പഠാൻ ക്യാമ്പയ്നുകളും. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. 

'പഠാൻ' സിനിമ പിഴവുകൾ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിച്ചിരുന്നു.  'ബേഷാരം രംഗ്' എന്ന ഗാനത്തിന്റെ വരികൾ, പാട്ടിൽ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങൾ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍ക്കാറിന് ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

'കലാകാരൻ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം': മമ്മൂട്ടിയെ കുറിച്ച് നാദിർഷ
 
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.  ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'