
കൊച്ചി: ദേവ് മോഹൻ നായകനായെത്തുന്ന ജിജു അശോകൻ ചിത്രം 'പുള്ളി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ദ്രൻസിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലർ പ്രേക്ഷക സിരകളിൽ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയിൽ പുള്ളിയുടെ വേഷത്തിൽ ദേവ് മോഹൻ പ്രത്യക്ഷപ്പെടുന്ന ട്രെയിലർ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്തുന്നുണ്ട്.
അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷൻ ചിത്രമാണെന്ന സൂചന നൽകുന്നുണ്ട്. എന്നാൽ ട്രെയിലറിൽ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 1നാണ് തിയറ്റർ റിലീസ് ചെയ്യുന്നത്.
ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു. ബിനുകുര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ബിജിബാലാണ് കൈകാര്യം ചെയ്യുന്നത്.
ചിത്രസംയോജനം: ദീപു ജോസഫ്, കോ-പ്രൊഡ്യൂസർ: ലേഖ ഭാട്ടിയ, ത്രിൽസ്: വിക്കി മാസ്റ്റർ, കലാസംവിധാനം: പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്. ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ്: മനുഷ്യർ, അസോസിയേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ, ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: മാഗസിൻ മീഡിയ, ഡിസൈൻ: സീറോ ക്ളോക്ക്, പി.ആർ.ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്.
പ്രേമ കളി, കാര്യമാകുന്ന സമയം...: രസം പിടിപ്പിക്കുന്ന ചിരിപ്പടം: മഹാറാണി റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ