പ്രേക്ഷകപ്രീതി നേടി 'പുള്ളി'; ദേവ് മോഹന്‍ ചിത്രം രണ്ടാം വാരത്തിലേക്ക്

Published : Dec 16, 2023, 05:18 PM IST
പ്രേക്ഷകപ്രീതി നേടി 'പുള്ളി'; ദേവ് മോഹന്‍ ചിത്രം രണ്ടാം വാരത്തിലേക്ക്

Synopsis

ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി തുടങ്ങിയവരും

മികച്ച നിരൂപകാഭിപ്രായവും പ്രേക്ഷകാഭിപ്രായവും നേടിക്കൊണ്ട് ദേവ് മോഹന്റെ 'പുള്ളി' രണ്ടാം വാരത്തിലേക്ക്. കേരളത്തിലുടനീളം മെച്ചപ്പെട്ട കളക്ഷനോടെയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നത്. ജയില്‍വാസത്തിന്റെ നേര്‍ക്കാഴ്ചകള്‍ വരച്ചുകാട്ടുന്നതിനൊപ്പംതന്നെ പ്രേക്ഷകരെ ഉടനീളം പിടിച്ചിരുത്താനും ചിത്രത്തിന് കഴിയുന്നുണ്ട് എന്നാണ് പരക്കെയുള്ള അഭിപ്രായം. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമിച്ച് ജിജു അശോകനാണ് 'പുള്ളി' സംവിധാനം ചെയ്തിരിക്കുന്നത്. 

ദേവ് മോഹൻ  നായകനാവുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ്  അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. ഛായാഗ്രഹണം ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. കോ പ്രൊഡ്യൂസർ : ലേഖ ഭാട്ടിയ, ത്രിൽസ് : വിക്കി മാസ്റ്റർ, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രെയിലർ, ടീസർ, സ്പെഷ്യൽ  ട്രാക്‌സ്: മനുഷ്യർ, അസോസിയേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ. ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: മാഗസിൻ മീഡിയ. ഡിസൈൻ: സീറോ ക്ളോക്ക്, പി.ആർ.ഒ: എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.

ALSO READ : മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആശിര്‍വാദിന്‍റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നടന്‍ ആര്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം