
വിജയ് സേതുപതിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്ലംഡോഗ്- 33 ടെമ്പിള് റോഡിന്റെ ചിത്രീകരണം പൂര്ത്തിയായി. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തബു, സെറീന വഹാബ്, സംയുക്ത, ദുനിയ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുബൈദ എന്നാണ് സെറീന വഹാബ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഗൗരി ഹെഗ്ഡേ എന്നാണ് ചിത്രത്തില് തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്കം ടാസ്ക് ഡെപ്യൂട്ടി കമ്മീഷണറാണ് ഈ കഥാപാത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില് ചിത്രം തിയറ്ററുകളില് എത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.
തെലുങ്കിലെ മുന്നിര സംവിധായകനായ പുരി ജഗന്നാഥ് വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില് പ്രഖ്യാപന സമയത്ത് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ഇത്. കഴിഞ്ഞ വര്ഷം ജൂലൈയിലാണ് ചിത്രീകരണം ആരംഭിച്ചത്. അന്ന് മുതല് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വാര്ത്തകളില് ഇടംപിടിക്കാറുണ്ട്. പുരി കണക്റ്റ്സിന്റെ ബാനറില് പുരി ജഗന്നാഥും ചാര്മി കൗറും ജെ ബി മോഷന് പിക്ചേഴ്സിന്റെ ബാനറില് ജെ ബി നാരായണ റാവുവും ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം. ബിഗ് കാന്വാസിലാണ് പുരി ജഗന്നാഥ് ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് സംയുക്തയാണ്. ബ്രഹ്മാജിയും വി ടി വി ഗണേഷും ചിത്രത്തില് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ദേശീയ അവാര്ഡ് ജേതാവായ സംഗീത സംവിധായകന് ഹര്ഷ്വര്ധന് രാമേശ്വര് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അര്ജുന് റെഡ്ഡി, അനിമല് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകാംഗീകാരം നേടിയ സംഗീത സംവിധായകനാണ് അദ്ദേഹം. പുരി ജഗന്നാഥിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ് സ്ലംഡോഗ്- 33 ടെമ്പിള് റോഡ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രങ്ങളായ ലൈഗറും ഡബിള് ഐ സ്മാര്ട്ടും ബോക്സ് ഓഫീസില് ചലനമൊന്നും ഉണ്ടാക്കാതെപോയ ചിത്രങ്ങളാണ്. വിജയ് സേതുപതിക്കൊപ്പം ആദ്യമായി ഒന്നിക്കുമ്പോള് പുരി ജഗന്നാഥ് ഒരുക്കുന്നത് എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്. അതേസമയം ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് വൈകാതെ പ്രഖ്യാപിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ