പുഷ്പ 2 വിജയം: രാം ചരണിന് തലവേദനയോ? മെഗ ഫാമിലി അല്ലു പ്രശ്നത്തില്‍ ഇനി ബോക്സോഫീസ് കണക്കുകളും !

Published : Dec 13, 2024, 10:36 AM IST
പുഷ്പ 2 വിജയം: രാം ചരണിന് തലവേദനയോ? മെഗ ഫാമിലി അല്ലു പ്രശ്നത്തില്‍ ഇനി ബോക്സോഫീസ് കണക്കുകളും !

Synopsis

പുഷ്പ 2വിന്റെ വൻ വിജയം മെഗ കുടുംബത്തിന് ആശങ്ക ഉണ്ടാക്കുന്നു. രാം ചരണിന്റെ ഗെയിം ചേഞ്ചറിന് മുകളിൽ സമ്മർദ്ദം ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ. 

ഹൈദരാബാദ്: അല്ലു അര്‍ജുന്‍റെ പുഷ്പ 2 നേടിയ വന്‍ വിജയമാണ് ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രധാന വാര്‍ത്ത. 1000 കോടി ക്ലബില്‍ കയറിയ ചിത്രം ഇപ്പോഴും വിജയകരമായ കുതിപ്പ് തുടരുകയാണ്. അതേ സമയം മെഗസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബമായ മെഗ കുടുംബവുമായുള്ള അല്ലു അര്‍ജുന്‍റെ അകല്‍ച്ചയില്‍ ഈ ബോക്സോഫീസ് വിജയവും വലിയ ഘടകമാകും എന്നാണ് ടോളിവുഡില്‍ നിന്നുള്ള വിലയിരുത്തല്‍. 

പുഷ്പ 2വിന് ശേഷം തെലുങ്ക് സിനിമയില്‍ റിലീസാകുന്ന വന്‍ ചിത്രം രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചറാണ്. തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന് പേര് നേടിയ ഷങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. വര്‍ഷങ്ങളായി ചിത്രീകരണവും മറ്റും നടത്തിയ ചിത്രം ജനുവരി 10ന് ഇറങ്ങാന്‍ ഇരിക്കുകയാണ്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായ ഒരു ചിത്രവും ഇറങ്ങിയിട്ടില്ല. 

അതിനാല്‍ തന്നെ ഒരു വിജയത്തില്‍ കുറഞ്ഞൊന്നും രാം ചരണ്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്‍റെ പരാജയം ഏല്‍പ്പിച്ച ആഘാതത്തിലാണ് ഗെയിം ചേഞ്ചര്‍ സംവിധായകന്‍ ഷങ്കര്‍. അതിനാല്‍ തന്നെ അദ്ദേഹത്തിനും വിജയം അത്യവശ്യമാണ്. ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ശേഷം പാന്‍ ഇന്ത്യന്‍ റീച്ച് ലഭിച്ച രാം ചരണ്‍ അത് മുതലാക്കുമോ എന്നതാണ് അറിയാനുള്ളത്. 

എന്നാല്‍ പുഷ്പ 2വിന്‍റെ വന്‍ വിജയം ഗെയിം ചേഞ്ചറിന് മുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്നാണ് വിവരം. പ്രത്യേകിച്ച് മെഗ ഫാമിലിയുമായി അടുത്തകാലത്ത് അത്ര സുഖത്തില്‍ അല്ലാത്ത അല്ലു ഒറ്റയ്ക്ക് ഒരു ചിത്രം 1000 കോടി ക്ലബില്‍ എത്തിച്ചതോടെ. പുഷ്പ 2വിന് റിലീസ് സമയത്തോ വിജയ സമയത്തോ മെഗ ഫാമിലിയില്‍ നിന്നും ആരും ആശംസ നേരാത്തത് ശ്രദ്ധേയമായിരുന്നു. 

അതേ സമയം  ചിരഞ്ജീവിയുടെ സഹോദരനും അല്ലുവിന്‍റെ അമ്മാവനുമായ രാഷ്ട്രീയ നേതാവുമായ നാഗ ബാബുവിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലില്‍ വന്ന ഒരു പോസ്റ്റ്. ഇത് അല്ലുവിനെതിരാണ് എന്ന രീതിയില്‍ ടോളിവുഡിലെ ചര്‍ച്ച സജീവമാകുകയും ചെയ്തു. 

പുഷ്പ ആദ്യഭാഗം ഉണ്ടാക്കിയ ഹൈപ്പ് പുഷ്പ 2വിന് തുണയായെങ്കില്‍ അത്തരം ഒരു ഹൈപ്പ് ഗെയിം ചേഞ്ചറിന് ഇല്ല എന്നതാണ് സത്യം. സംവിധായകന്‍റെ മുന്‍ ചിത്രത്തിന്‍റെ വിധിയും, ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ശേഷം വലിയ ഇടവേള എടുത്ത രാം ചരണും ചിത്രത്തിലേക്ക് ആകര്‍ഷണം കുറയ്ക്കുന്നുണ്ട് എന്നാണ് ടോളിവുഡിലെ സംസാരം. 

അതേ സമയം അല്ലു നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ 2വിലൂടെ നേടുന്ന നേട്ടം ഗെയിം ചേഞ്ചറിന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തെലുങ്ക് സംസ്ഥാനങ്ങളില്‍ ആധിപത്യം എന്നതാണ് രാം ചരണും സംഘവും ലക്ഷ്യം വയ്ക്കുന്നത് എന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. അതേ സമയം പുഷ്പയുടെ ബോക്സോഫീസ് സംഖ്യ ശരിക്കും രാം ചരണ്‍ ചിത്രത്തിന്‍റെ അണിയറക്കാരെയും മെഗ കുടുംബത്തെയും ആശങ്കപ്പെടുത്തുന്നു എന്നാണ് എം9 തെലുങ്ക് റിപ്പോര്‍ട്ട് പറയുന്നത്. 

ഈ വര്‍ഷത്തില്‍ ഇനി 19 ദിവസം ബാക്കി, പക്ഷെ 'പുഷ്പരാജ്' ആ റെക്കോഡും തകര്‍ത്തു; അടുത്തത് ഉന്നം ബാഹുബലി 2 !

ആരാധികയുടെ മരണം: അറസ്റ്റ് തടയണം, എഫ്ഐആര്‍ റദ്ദാക്കണം അടുത്ത നീക്കം നടത്തി അല്ലു അര്‍ജുന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം
'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ