'പുഷ്‍പ' എവിടെ? സര്‍പ്രൈസിന് ഒരുങ്ങിക്കോളാന്‍ അണിയറക്കാര്‍

Published : Apr 05, 2023, 12:38 PM IST
'പുഷ്‍പ' എവിടെ? സര്‍പ്രൈസിന് ഒരുങ്ങിക്കോളാന്‍ അണിയറക്കാര്‍

Synopsis

കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ

അല്ലു അര്‍ജുന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ഹിറ്റ് ആയിരുന്നു പുഷ്പ. തെലുങ്ക് പ്രേക്ഷകര്‍ക്ക് പുറത്ത് കേരളമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ അല്ലുവിന് നേരത്തെേ മുതല്‍ ആരാധകര്‍ ഉണ്ടായിരുന്നുവെങ്കിലും ബാഹുബലിക്കു ശേഷം രൂപപ്പെട്ട പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ ആദ്യമായി ഉപയോ​ഗപ്പെടുത്തിയ അല്ലു ചിത്രം പുഷ്പ ആയിരുന്നു.  ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ മുഴുവന്‍ പേര് പുഷ്പരാജ് എന്നായിരുന്നു. ഭാഷാതീതമായി സിനിമാപ്രേമികളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പയുടെ സീക്വല്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ മെറ്റീരിയല്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പുഷ്പ എവിടെ എന്ന തലക്കെട്ടില്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ രണ്ടാംഭാ​ഗത്തിന്‍റെ പ്ലോട്ടിലേക്ക് പ്രേക്ഷകരെ സ്വാ​ഗതം ചെയ്യുന്ന ചില സൂചനകളാണ് ഉള്ളത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി പുഷ്പ രക്ഷപെട്ടതായി റിപ്പോര്‍ട്ട്, എന്നാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ ഒരു വോയ്സ് ഓവര്‍. വിവരങ്ങള്‍ ഏപ്രില്‍ 7 ന് വൈകിട്ട് 4.05 ന് പുറത്തുവിടുമെന്നും പ്രൊമോഷണല്‍ വീഡിയോയ്ക്കൊപ്പം അണിയറക്കാര്‍ പറഞ്ഞിട്ടുണ്ട്.

 

കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ ദ് റൈസ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്‍റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. വിശേഷിച്ചും ഹിന്ദി പതിപ്പ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് ആയിരുന്നു രണ്ടാം ഭാഗത്തിന്‍റെ പൂജ ചടങ്ങുകള്‍ നടന്നത്. ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. 

 

ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

ALSO READ : 'ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സീക്വന്‍സുകള്‍'; 'വാലിബന്‍റെ' രാജസ്ഥാന്‍ ഷെഡ്യൂളിനെക്കുറിച്ച് ലിജോ

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്