'ദി ഫ്ലാഷി' ന്‍റെ ടിക്കറ്റിന് 50 ശതമാനം വിലക്കുറവ് ; പിവിആർ ആപ്പിലെ ഓഫർ ഇന്ന് കൂടി

Published : Jun 14, 2023, 07:54 AM IST
 'ദി ഫ്ലാഷി' ന്‍റെ ടിക്കറ്റിന് 50 ശതമാനം വിലക്കുറവ് ; പിവിആർ ആപ്പിലെ ഓഫർ ഇന്ന് കൂടി

Synopsis

ഫ്ലാഷ് വിൽപ്പന സമയ സ്ലോട്ടുകളെ കുറിച്ചുള്ള സൂചനകളെ കുറിച്ച് അറിയാൻ പിവിആറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യണം.

കൊച്ചി: ഡിസി ആരാധകർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നായ പിവിആർ സിനിമ.നാളെ തിയറ്ററിൽ റീലിസ് ചെയ്യാനിരിക്കുന്ന  'ദി ഫ്ലാഷ്' എന്ന ഡിസി ചിത്രത്തിന്റെ മൾട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്. 

പക്ഷേ കിഴിവ് ലഭിക്കാനായി  ഔദ്യോഗിക പിവിആർ ആപ്പ് ഡൗൺലോഡ് ചെയ്യണം. കൂടാതെ കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പിന്തുടരണമെന്നും വെബ്സൈറ്റിൽ പരാമർശിക്കുന്നു. ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽപരിമിതമായ എണ്ണം സിനിമാ ടിക്കറ്റുകൾക്ക് മാത്രമേ കിഴിവ് ലഭ്യമാകൂ. ഇന്ന് കൂടിയേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. 20 മിനിറ്റോളം നീണ്ടു നിൽക്കുന്ന വില്പന രണ്ടു തവണയുണ്ടാകും.  ഓരോ ഫ്ലാഷ് സെയിലിലും ഉപഭോക്താക്കൾക്ക് പ്രതിദിനം 50 ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവ് ലഭിക്കും.

ആദ്യം  പിവിആർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫ്ലാഷ് സെയിലിനെക്കുറിച്ചുള്ള യഥാസമയം അപ്‌ഡേറ്റുകളും അറിയിപ്പുകളും ലഭിക്കുന്നതിന് പിവിആർ ആപ്പിലെ പുഷ് നോട്ടിഫിക്കേഷൻസ് ഓണാക്കുക. ഫ്ലാഷ് വിൽപ്പന സമയ സ്ലോട്ടുകളെ കുറിച്ചുള്ള സൂചനകളെ കുറിച്ച് അറിയാൻ പിവിആറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യണം.

ഫ്ലാഷ് സെയിൽ ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ പിവിആർ ആപ്പ് തുറന്ന് ഫ്ലാഷ് സെയിൽ പേജിലേക്ക് നാവിഗേറ്റ് ചെയ്യണം. അറിയിപ്പുകളിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്‌ട സമയ സ്ലോട്ടുകളിൽ മാത്രമേ ഈ പേജ് ആക്‌സസ് ചെയ്യാനാകൂ. ഫ്ലാഷ് സെയിൽ പേജിൽ, ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് "ദി ഫ്ലാഷ്" സിനിമ തിരഞ്ഞെടുക്കുക.വരുന്ന വിൻഡോയിൽ 'FLASHSALE' എന്ന കോഡ് ഉപയോഗിക്കുക. സിനിമാ ടിക്കറ്റുകളിൽ 50% കിഴിവ് ക്ലെയിം ചെയ്യാൻ ഈ കോഡ് നിങ്ങളെ സഹായിക്കും.ഒരു സ്ലോട്ടിലെ ആദ്യത്തെ 50 ടിക്കറ്റുകൾ മാത്രമേ കിഴിവിന് അർഹതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രത്യേക സ്ലോട്ടിൽ എല്ലാ 50 ടിക്കറ്റുകളും ബുക്കായിട്ടുണ്ടെങ്കിൽ ഓഫർ ലഭിക്കില്ല. ഓഫർ അനുസരിച്ച് ബുക്കിങ് ലഭ്യമായാല്‌ ഇമെയിലോ മെസെജോ ലഭിക്കും.

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

ഫ്ലാഷിനൊപ്പം ബാറ്റ്മാനും, സൂപ്പര്‍ ഗേളും; ഗംഭീര ട്രെയിലറുമായി 'ദ ഫ്ലാഷ്'
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'