ഇന്ത്യയില്‍ ആദ്യം; ചെന്നൈ വിമാനത്താവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ

By Web TeamFirst Published Feb 2, 2023, 11:36 AM IST
Highlights

ഇതോടെ ചെന്നൈയില്‍ മാത്രം പിവിആറിന് 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളായി. ഇതിലായി മൊത്തത്തില്‍ 77 സ്ക്രീനുകള്‍ ഉണ്ട്.

ചെന്നൈ: തമിഴ്‌നാട്ടിലെ  ചെന്നൈ വിമാനതാവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ. വിപിആര്‍ എയ്‌റോഹബ്ബിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്. ഒരു വിമാനതാവളത്തിനുള്ളില്‍  സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്‌സാണ് വിപിആര്‍ എയ്‌റോഹബ്ബ്. വിമാനതാവളത്തില്‍ വിമാനം മാറികയറാന്‍ എത്തുന്നവരെയും, വിമാനം വൈകുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍ എന്നാണ് പിവിആര്‍ പ്രവര്‍ത്തിക്കുന്നത്. 

ഇതോടെ ചെന്നൈയില്‍ മാത്രം പിവിആറിന് 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളായി. ഇതിലായി മൊത്തത്തില്‍ 77 സ്ക്രീനുകള്‍ ഉണ്ട്. തമിഴ്നാട്ടില്‍ പിവിആറിന് 44 മള്‍ട്ടിപ്ലക്സുകളാണ് ഉള്ളത്. ഇതില്‍ ആകെ 88 സ്ക്രീനുകള്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ മൊത്തം വിപിആറിന് 53 മള്‍ട്ടിപ്ലക്സുകള്‍ ഉണ്ട്. ഇവയില്‍ എല്ലാം ചേര്‍ത്ത് 328 സ്ക്രീനുകള്‍ ഉണ്ട്. 

പുതുതായി ചെന്നൈ എയര്‍പോര്‍ട്ടില്‍ തുറന്ന മള്‍ട്ടിപ്ലക്സില്‍  1155 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 2കെ ആര്‍ജിബി പ്ലസ് പ്രൊജക്ഷനും, അഡ്വാന്‍സ്ഡ് ഡോള്‍ബി ആറ്റ്മോസ് എച്ച്ഡി ഓഡിയോ സംവിധാനവും ഉണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 182 മള്‍ട്ടിപ്ലക്സുകളാണ് പിവിആറിന് ഉള്ളത്. 78 നഗരങ്ങളിലായി ഇത് കിടക്കുന്നു. മൊത്തം 908 സ്ക്രീനുകളാണ് പിവിആറിന് ഉള്ളത്. 

ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ടു, 6 രൂപയ്ക്ക് ഫുട്പാത്തില്‍ കിടന്നു; അനുഭവങ്ങള്‍ വിവരിച്ച് അനുരാഗ് കാശ്യപ്

ബോളിവുഡിന്റെ ഉയർത്തെഴുന്നേൽപ്പ്; ബേക്സ് ഓഫീസ് തൂഫാനാക്കി 'പഠാൻ'; ലോകമെമ്പാടുമായി നേടിയത്

click me!