മലയാളത്തില്‍ 'പ്യാര്‍', ഇംഗ്ലീഷില്‍ 'വൈ നോട്ട്'; മനോജ് ഗോവിന്ദന്‍ ചിത്രം വരുന്നു

Published : Apr 19, 2024, 07:13 PM ISTUpdated : Apr 19, 2024, 07:14 PM IST
മലയാളത്തില്‍ 'പ്യാര്‍', ഇംഗ്ലീഷില്‍ 'വൈ നോട്ട്'; മനോജ് ഗോവിന്ദന്‍ ചിത്രം വരുന്നു

Synopsis

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ പ്യാർ എന്ന പേരിലും ഇംഗ്ലീഷിൽ വൈ നോട്ട് എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവർ ഈ ഇംഗ്ലീഷ്- മലയാളം ചിത്രങ്ങളിൽ  അഭിനയിക്കുന്നു. 

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ധ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്. ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദൻ ചടങ്ങിൽ അറിയിച്ചു. ഛായാഗ്രഹണം സുമേഷ് ശാസ്ത, എഡിറ്റർ വിപിൻ വിശ്വകർമ്മ. കൈതപ്രം, മുരളി നീലാംബരി, ഡോ. ജോജി കുര്യാക്കോസ്, നിതിൻ അഷ്ടമൂർത്തി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ യു കമലേഷ്, കല ഷാഫി ബേപ്പൂർ, മേക്കപ്പ് സുധ, വിനീഷ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എ കെ ബിജുരാജ്, കൊറിയോഗ്രാഫി ജോബിൻ ജോർജ്, സ്റ്റിൽസ് രാഹുൽ ലൂമിയർ, പരസ്യകല ഷാജി പാലോളി, പി ആർ ഒ- എ എസ് ദിനേശ്.

 

ALSO READ : പൊലീസ് വേഷത്തില്‍ രഞ്ജിത്ത് സജീവ്; 'ഗോളം' റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ