Pyali Movie : എന്തുകൊണ്ട് 'പ്യാലി'യുടെ നിര്‍മ്മാണ പങ്കാളിയായി? ദുല്‍ഖറിന്‍റെ മറുപടി

Published : Jul 08, 2022, 10:20 AM IST
Pyali Movie : എന്തുകൊണ്ട് 'പ്യാലി'യുടെ നിര്‍മ്മാണ പങ്കാളിയായി? ദുല്‍ഖറിന്‍റെ മറുപടി

Synopsis

കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം

ഇന്ന് തിയറ്ററുകളിലെത്തിയ കുട്ടികളുടെ ചിത്രം പ്യാലിയുടെ (Pyali) സഹനിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ്. നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ സഹനിര്‍മ്മാണത്തിലേക്ക് വേഫെയററിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് ദുല്‍ഖര്‍ പറയുന്നു.

എല്ലാത്തരം സിനിമകളും നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുട്ടികളുടെ സിനിമകള്‍ വളരെ ഇഷ്ടമായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ആന്‍മരിയ കലിപ്പിലാണ്, പറവ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തത്. പ്യാലിയിലേക്ക് എത്തിയതും ആ ഒരു ആഗ്രഹത്തിന്റെ പുറത്താണ്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാലും തീര്‍ച്ചയായും മനസില്‍ തങ്ങുന്ന ഒരു ചിത്രമായിരിക്കും പ്യാലി. ഏറെ ചിന്തിപ്പിക്കുന്നതാണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയം. വളരെ സ്വീറ്റ് ആയിട്ടുള്ള സ്‌റ്റോറിയാണ് പ്യാലിയിലേത്. സമ്പന്നമാണ് ചിത്രത്തിലെ താരനിര. എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണ് ഈ ചിത്രം. കുട്ടികള്‍ക്കായുള്ള ഒരു കൊച്ചുസിനിമയാണെങ്കിലും തീര്‍ച്ചയായും ചര്‍ച്ചയാകും. സിനിമ കണ്ടിറങ്ങിയാലും പ്യാലിയും മറ്റ് കഥാപാത്രങ്ങളും മനസില്‍ തങ്ങും, ദുല്‍ഖര്‍ പറയുന്നു.

സഹോദര സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നതാണ് ഈ കൊച്ചു ചിത്രം. അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും കഥയാണ് ചിത്രം പറയുന്നത്. കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്യാലിക്കായിരുന്നു. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ALSO READ : 'പ്യാലി' ആർട്ട് മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു; വിജയികൾക്ക് സിനിമ കാണാനുള്ള ടിക്കറ്റും

ബാര്‍ബി ശര്‍മ്മയാണ് പ്യാലിയായി എത്തുന്നത്. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം സുനില്‍ കുമാരന്‍, സ്റ്റില്‍സ് അജേഷ് ആവണി, വസ്ത്രാലങ്കാരം സിജി തോമസ്, മേക്കപ്പ് ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, പിആര്‍ഒ പ്രതീഷ് ശേഖർ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ