ആർ ജയരാജിന്റെ 'വകുപ്പ്'; ടെക്സസിലെ ഇൻഡി മീം ഫിലിം ഫെസ്റ്റിവലിൽ

Published : Apr 16, 2024, 04:41 PM ISTUpdated : Apr 16, 2024, 04:43 PM IST
ആർ ജയരാജിന്റെ 'വകുപ്പ്'; ടെക്സസിലെ ഇൻഡി മീം ഫിലിം ഫെസ്റ്റിവലിൽ

Synopsis

ടെക്സസിൽ വച്ച് നടക്കുന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ആണ്  ഇൻഡി മീം ഫെസ്റ്റിവൽ.

രസ്യചിത്ര സംവിധായകനായ ആർ. ജയരാജ് ഒരുക്കിയ വകുപ്പ് എന്ന ഹ്രസ്വചിത്രം ഇൻഡി മീം ഫിലിം ഫെസ്റ്റിവലിൽ. പകൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തുന്ന യുവാവിന് അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒടുവിൽ അയാൾക്കെന്തു സംഭവിക്കുന്നു എന്നുള്ളതുമാണ് വകുപ്പ് സംസാരിക്കുന്നത്. 

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും  നിർവഹിച്ചിരിക്കുന്നത് അഭിഷേക് എസ് എസ് ആണ്. പ്രശസ്ത സിനിമാതാരം ജെയിംസ് ഏലിയ ആണ് മുഖ്യകഥാപത്രം കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രം 2023 മുംബൈ ഫിലിം ഫെസ്റ്റിവലിൽ റോയൽ സ്റ്റാഗ് ബാരൽ സെലക്ട് ലാർജ് ഷോർട് ഫിലിംസ് വിഭാഗത്തിൽ സെലക്ഷൻ നേടിയിട്ടുണ്ട്.

വകുപ്പിൽ ഷിനോസ് ക്യാമറയും സാബു മോഹൻ ആർട്ടും കൈകാര്യം ചെയ്തിരിക്കുന്നു. വസ്ത്രാലങ്കാരം രമ്യ അനസൂയ സുരേഷും എഡിറ്റിംഗ് പ്രവീൺ കൃഷ്ണനും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം കൃഷ്ണ രാജ്. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ സൗണ്ട് മിക്സിങ്ങ് - ഈപ്പൻ കുരുവിള. കളറിംഗ് - എബി ബെന്നി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'കുറുപ്പി'നെ വീഴ്ത്തി 'ആവേശം'; ആദ്യവാരാന്ത്യത്തിൽ കസറിയ പടങ്ങൾ

ടെക്സസിൽ വച്ച് നടക്കുന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ആണ്  ഇൻഡി മീം ഫെസ്റ്റിവൽ. യുഎസിൽ ഉള്ള സിനിമാപ്രേമികൾക്കായി നടത്തുന്ന ഫിലിം സ്ക്രീനിം​ഗ് ഫെസ്റ്റിവലാണ് ഇത്. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഇവിടെ പ്രദർശിപ്പിക്കാറുണ്ട്. ഫീച്ചർ, ഡോക്യുമെന്ററി, ഷോർട് ഫിലിം കാറ്റ​ഗറികളിലാണ് ഇവിടെ സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'