അനീഷ് അൻവർ സംവിധാനം ചെയ്യുന്ന 'രാസ്ത' : മോഷൻ പോസ്റ്റർ റീലീസ് ചെയ്തു

Published : Jul 06, 2023, 09:13 AM IST
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന  'രാസ്ത' : മോഷൻ പോസ്റ്റർ റീലീസ് ചെയ്തു

Synopsis

'രാസ്ത'യുടെ മോഷൻ പോസ്റ്ററിന് ചലച്ചിത്ര പ്രേമികൾക്കിടയിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. 

കൊച്ചി : അലു എന്റർടൈൻമെന്റ് നിർമിച്ചു അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'രാസ്ത'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിൻറെ പ്രേമലേഖനം തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റു ചലച്ചിത്രങ്ങൾ.

'രാസ്ത'യുടെ മോഷൻ പോസ്റ്ററിന് ചലച്ചിത്ര പ്രേമികൾക്കിടയിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മുൻപ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന  'രാസ്ത'യ്ക്ക് മികവുറ്റ അഭിനേതാക്കളും അണിയറപ്രവർത്തകരും ജീവൻ പകരുന്നു. ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനാണ്. അവിൻ മോഹൻ സിതാരയുടെ സംഗീതം ദൃശ്യങ്ങൾക്ക് പൂരകമാകും.

ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അഫ്തർ അൻവർ, പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ. വേണു തോപ്പിൽ കലാസംവിധാനം നിർവഹിക്കുന്നു. ബി.കെ.ഹരി നാരായണൻ, അൻവർ അലി, ആർ.വേണുഗോപാൽ എന്നിവരുടെ ഹൃദ്യമായ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരുടെ ഗാനങ്ങളും 'രാസ്ത'യിലുണ്ട്.

നിശ്ചല ഛായാഗ്രഹണം പ്രേംലാൽ പട്ടാഴിയും മേക്കപ്പ് രാജേഷ് നെന്മാറയും നിർവഹിക്കുന്നു. ശബ്ദരൂപകല്പന കൈകാര്യം ചെയ്തത് എ.ബി. ജുബ്. കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ ഖാസിം മുഹമ്മദ് അൽ സുലൈമി. വി.എഫ്.എക്സ് ഫോക്‌സ് ഡോട്ട് മീഡിയ ചെയ്തപ്പോൾ വസ്ത്രാലങ്കാരം നിർവഹിച്ചത് ഷൈബി ജോസഫ്. സ്പോട്ട് എഡിറ്റർ രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ.സി, പി. ആർ.ഒ. എ.എസ്. ദിനേശ്, മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരും ചിത്രത്തിൻ്റെ അണിയറയിലുണ്ട്.

'നെല്‍സന്‍റെ വിരട്ടല്‍ പ്രമോ ഏറ്റു' ; 'ജയിലര്‍' ഇന്ന് വൈകീട്ട് വന്‍ അപ്ഡേറ്റ്

ഞെട്ടിക്കുന്ന സലാര്‍ ടീസര്‍: എത്തിയത് പുലര്‍ച്ചെ 5.12ന്; പ്രഭാസും, പൃഥ്വിയും ടീസറില്‍.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തീയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ ജി മാർത്താണ്ഡൻ; "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പുറത്ത്
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി