കൊവിഡ് 19: ചന്ദ്രമുഖി ടുവിന്‍റെ അഡ്വാന്‍സ് തുക മൂന്ന് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രാഘവ ലോറന്‍സ്

By Web TeamFirst Published Apr 9, 2020, 8:03 PM IST
Highlights

2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും രാഘവ ട്വീറ്റ് ചെയ്തു.

ചെന്നൈ: ചന്ദ്രമുഖി ടുവിൽ അഭിനയിക്കാൻ അഡ്വാന്‍സ് ആയി ലഭിച്ച മൂന്ന് കോടി രൂപ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണെന്ന് തമിഴ് നടനും കൊറിയോ​ഗ്രാഫറുമായ രാഘവ ലോറന്‍സ്. തന്റെ  ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഘവ ഇക്കാര്യം വ്യക്തമാക്കിയത്.

2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും രാഘവ ട്വീറ്റ് ചെയ്തു. അവസരം നൽകിയ രജനീകാന്തിനോടും സംവിധായകന്‍ പി വാസുവിനോടും സണ്‍ പിക്‌ചേഴ്‌സിനോടും താരം നന്ദി അറിയിക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയുടെ പേരിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരിലുമുള്ള ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം വീതവും, 
സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 50 ലക്ഷവും നര്‍ത്തകരുടെ യൂണിയനിലേക്ക് 50 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം, ദിവസവേതനക്കാര്‍ക്കും തന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ് നല്‍കുന്നതെന്നും ലോറൻസ് ട്വീറ്റിലൂടെ വ്യക്തമാക്കി.

pic.twitter.com/fGggWKEpHP

— Raghava Lawrence (@offl_Lawrence)
click me!