സണ്‍ ഓഫ് ഗ്യാങ്സ്റ്ററുമായി രാഹുല്‍ മാധവ്, ട്രെയിലര്‍ പുറത്തുവിട്ടു

By Web TeamFirst Published Mar 18, 2021, 1:36 PM IST
Highlights

രാഹുല്‍ മാധവ് നായകനാകുന്ന ചിത്രമാണ് സണ്‍ ഓഫ് ഗ്യാങ്‍സ്റ്റര്‍.

രാഹുല്‍ മാധവ് നായകനാകുന്ന പുതിയ സിനിമയാണ് സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍. സിനിമയുടെ ട്രെയിലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താരങ്ങള്‍ അടക്കമുള്ളവര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കാര്‍ത്തിക സുരേഷ് ആണ് നായിക. പേര് സൂചിപ്പിക്കും പോലെ പൂര്‍ണമായ അധോലോക കഥയായിരിക്കില്ല സിനിമയുടെത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വിമല്‍രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമല്‍രാജ് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നു. സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍ എന്ന സിനിമയുടെ ഛായാഗ്രഹണം പാപ്പിനുവാണ് നിര്‍മിക്കുന്നത്. ശ്രീഹരി കെ നായര്‍ ആണ് സംഗീത സംവിധായകൻ. സിനിമയുടെ ട്രെയിലര്‍ താരഹ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.  കൈലാസനാഥന്‍ പ്രൊഡക്‌ഷന്‍സിന്റെ സഹകരണത്തോടെ ആര്‍ കളേഴ്‍സ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കൈലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്ന്  ആണ് ചിത്രം നിർമിക്കുന്നത്.

ടിനി ടോം,രാജേഷ് ശര്‍മ്മ,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ,ഹരിപ്രസാദ് വര്‍മ്മ,സഞ്ജയ് പടിയൂര്‍,ഡോമിനിക്,ജെസ്സി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

കൈലാഷും ഏറെക്കാലത്തിന് ശേഷം ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

click me!