ഞായറാഴ്‍ച വെറും 17 ലക്ഷം, ദുരന്തമായി യുടി 69, നിലംതൊടാനാകാതെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്

Published : Nov 06, 2023, 12:31 PM IST
ഞായറാഴ്‍ച വെറും 17 ലക്ഷം, ദുരന്തമായി യുടി 69, നിലംതൊടാനാകാതെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്

Synopsis

ദുരന്തമായി യുടി 69ന്റെ കളക്ഷൻ.

നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നായകനായി എത്തിയതാണ് യുടി 69. യുടി 69ന് ആകെ നേടാനായ കളക്ഷൻ വെറും 47 ലക്ഷം മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഏകദേശം 17 ലക്ഷമാണ് ചിത്രത്തിന് നേടാനിയിട്ടുണ്ടാകുക എന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. യുടി 69 ഏകദേശം 20 കോടി ബജറ്റിലാണ് ഒരുങ്ങിയത് എന്നതും കണക്കിലെടുക്കുമ്പോള്‍ ആകെ ഒരു കോടി പോലും മൂന്ന് ദിവസത്തിനുള്ളില്‍ നേടാനാകാത്ത സാഹചര്യത്തില്‍ വൻ നഷ്‍ടമാകുകയാണ്.

അശ്ലീലചിത്ര നിര്‍മാണത്തിന്റെ പേരില്‍ വ്യവസായി രാജ്‍ കുന്ദ്ര ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ആസ്‍പദമാക്കിയാണ് കുന്ദ്ര സിനിമ എടുക്കുന്നത്. യുടി 69 എന്ന സിനിമയില്‍ നായക കഥാപാത്രമായും എത്തുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം പൊതുവിടങ്ങളിലെ ചടങ്ങിന് മാസ്‍കുകള്‍ ധരിച്ച് എത്തിയിരുന്ന രാജ് കുന്ദ്ര സിനിമ പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖം പുറത്തു കാണിച്ചത്.

സാമൂഹ്യ മാധ്യമത്തില്‍  അടുത്തിടെ പങ്കുവെച്ച രാജ് കുന്ദ്രയുടെ പോസ്റ്റ് അടുത്തിടെ ചര്‍ച്ചയായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു എന്നായിരുന്നു നിര്‍മാതാവ് രാജ് കുന്ദ്രയുടെ പോസ്റ്റ്. ശില്‍പാ ഷെട്ടിയുമായി പിരിയുന്നുവെന്നതാണ് കുന്ദ്ര പറയുന്നത് എന്ന് പലരും വിചാരിച്ചു. എന്നാല്‍ പിന്നാലെ മാസ്‍ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞും കുറിപ്പെഴുതിയതോടെ നിരവധി പേരാണ് സംഭവത്തില്‍ രാജ്‍ കുന്ദ്രയെ വിമര്‍ശിച്ച് എത്തിയത്.

ഞങ്ങള്‍ പിരിഞ്ഞുവെന്ന പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം കുറേ മാസ്‍കുകളുമായി ഒരു റീല്‍ വീഡിയോ രാജ്‍ കുന്ദ്ര പങ്കുവച്ച് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. വിട മാസ്‍കുകളേ, പിരിയാനുള്ള സമയാണ് ഇത്, എന്നെ സംരക്ഷിച്ചതിന് നന്ദി, ഇനി അടുത്ത ഘട്ടമാണ് എന്നും എഴുതിയ രാജ് കുന്ദ്ര യുടി 69 എന്ന ഹാഷ്‍ടാഗും പങ്കുവെച്ചു. ആരാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത് എന്നായിരുന്നു വിമര്‍ശനവുമായി ഒരാള്‍ എഴുതിയത്. മോശം പിആര്‍ ആണെന്നും കുന്ദ്രയ്‍ക്ക് എതിരെ ഒരാള്‍ പോസ്റ്റിട്ടു.

Read More: 'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തുടരു'മിന് ശേഷം ആ മാജിക്? പോസിറ്റീവ് പ്രതികരണങ്ങളില്‍ ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പുമായി 'വാഴ 2'
'എല്ലാം പുരുഷന്മാരുടെ തലയില്‍ കെട്ടിവെക്കുന്നതിനോട് യോജിപ്പില്ല'; രഞ്ജിത്ത് കേസില്‍ പ്രതികരണവുമായി നടി പ്രിയങ്ക