'ആര്‍ആര്‍ആര്‍' 10 ഭാഷകളില്‍, രാജമൗലി ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jan 25, 2021, 03:08 PM IST
'ആര്‍ആര്‍ആര്‍' 10 ഭാഷകളില്‍,  രാജമൗലി ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ബാഹുബലി എന്ന വൻ ഹിറ്റിലൂടെ ലോകമറിഞ്ഞ സംവിധായകൻ  രാജമൗലിയുടെ പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. രുധിരം രണം രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണ രൂപം.  വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ജൂനിയര്‍ എൻടിആര്‍, രാം ചരണ്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആലിയ ഭട്ട് ആണ് നായിക. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സണും ചിത്രത്തിലുണ്ട്. അജയ് ദേവ്‍ഗണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സമുദ്രക്കനിയും ചിത്രത്തിലുണ്ട്.

ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍