മസില്‍ പെരുപ്പിച്ച് രജനി; ദര്‍ബാര്‍ ലുക്ക് വൈറല്‍

By Web TeamFirst Published Sep 12, 2019, 1:20 PM IST
Highlights

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുന്നത് 

രജനികാന്ത് ആരാധകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് - രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുന്നത്. 

THERImax 🔥 poster from team 👑 pic.twitter.com/tv9KyTjbGl

— Lyca Productions (@LycaProductions)

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തും.

 

click me!