
ഡോ. ഫസല്‍ ഗഫൂറിനെതിരെ വിമര്‍ശനവുമായി സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനൻ. ഡോ. ഫസല്‍ ഗഫൂര്‍ അക്രമരാഷ്‍ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നാണ് രാജസേനൻ പറഞ്ഞത്. തന്റെ ഓര്‍മ്മയില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. നേരിയ പരിചയവുമുണ്ടായിരുന്നു. അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്നും രാജസേനൻ പറഞ്ഞു.
രാജസേനൻ സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍
ഡോ. ഫസൽ ഗഫൂറിനുള്ള മറുപടിയാണിത്. അദ്ദേഹത്തിന്റെ പ്രസ്‍താവന കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു മറുപടി നൽകാം എന്നു വിചാരിച്ചത്. കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കിൽ കുറച്ച് ആയുധങ്ങൾ കരുതിവച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും പറഞ്ഞിരുന്നു. അക്രമത്തിന്റെ സ്വഭാവമുള്ള ഭാഷാശൈലി.
എന്റെ ഓർമയിൽ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. ഞാനുമായി നേരിയ പരിചയവും ഉണ്ടായിരുന്നു. കുറച്ചുകൂടി മതസൗഹാർദപരമായി സംസാരിക്കുന്ന ആളുമായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ പല പ്രഖ്യാപനങ്ങൾക്കും തീവ്രവാദ രീതിയുണ്ട്.
എനിക്ക് ഗഫൂറിനോട് പറയാനുള്ളത്, എനിക്കുമുണ്ട് മുസ്‌ലിം മതവിശ്വാസികളായ നിരവധി സുഹൃത്തുക്കൾ. അവരാരും ഇങ്ങനെ തീവ്രവാദപരമായി സംസാരിക്കാറില്ല. അവരൊക്കെ രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന ദേശസ്നേഹികളാണ്.
പൗരത്വഭേദഗതി ബിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തിൽപെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബിൽ. മറ്റുരാഷ്ട്രീയ പാർട്ടികൾ ഇതുപ്രയോഗിക്കാൻ നോക്കിയെങ്കിലും ഭയന്നു പിന്മാറിയിരുന്നു. 370 കശ്‍മീരിൽ നടപ്പിലാക്കിയപ്പോഴും പല ഭീഷണികള്‍ ഉണ്ടായിരുന്നു.
അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ. ഫസൽ ഗഫൂർ ദയവു ചെയ്‍ത് അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണം. ഇതിനു പുറകിൽ നിങ്ങളെ ഇറക്കിവിടുന്നത് ആരാണെന്നും അറിയാം. അങ്ങയുടെ പ്രസ്‍താവന പിൻവലിക്കുക. കലാകാരന്റെ അഭ്യർഥനയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ