ഐപിഎസ് ഓഫീസറായി രജനികാന്ത്; എ ആര്‍ മുരുഗദോസ് ചിത്രം തുടങ്ങി

Published : Apr 10, 2019, 05:04 PM IST
ഐപിഎസ് ഓഫീസറായി രജനികാന്ത്; എ ആര്‍ മുരുഗദോസ് ചിത്രം തുടങ്ങി

Synopsis

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് എ ആര്‍ മുരുഗദോസ് - രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം. ദര്‍ബാര്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ചിത്രം  മുംബൈയില്‍ തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.  

ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്തിന്റെ ഒരു കഥാപാത്രം. സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു.  സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വ്യക്തിസ്വാതന്ത്ര്യം എന്നു പറഞ്ഞ് ഇങ്ങനെയാകാമോ?'; രേണുവിനും രേഖ രതീഷിനുമെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നന്ദന
'അച്ഛന്റെ പേര് വച്ച് നായരാണോ എന്ന് ചോദിക്കും..'; തുറന്നുപറഞ്ഞ് അന്ന ബെൻ