കൊവി‍ഡ് 19: തമിഴ്നാട് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രജനികാന്ത്

Web Desk   | Asianet News
Published : Mar 19, 2020, 09:25 PM IST
കൊവി‍ഡ് 19: തമിഴ്നാട് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രജനികാന്ത്

Synopsis

ട്വിറ്ററിലൂടെയാണ് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രജനികാന്ത് രം​ഗത്തെത്തിയത്.

ചെന്നൈ: കൊവിഡ് 19 വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത്. ട്വിറ്ററിലൂടെയാണ് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രജനികാന്ത് രം​ഗത്തെത്തിയത്.

“കൊറോണ വൈറസ് പടരാതിരിക്കാൻ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അഭിനന്ദാർഹമാണ്. വൈറസ് പടരാതിരിക്കാൻ ജനങ്ങളായ നാമെല്ലാം സർക്കാരുമായി കൈകോർക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി ചിലർക്കൊക്കെ വരുമാനം നിലച്ചിട്ടുണ്ട്. അവർക്ക് ധനസഹായം നൽകിയാൽ അത് വലിയ കാര്യമായിരിക്കും“രജനികാന്ത് ട്വീറ്റ് ചെയ്തു.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും