എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ രജനികാന്ത് ഡിസിപി മണിരാജ്

By Web TeamFirst Published Apr 20, 2019, 8:34 PM IST
Highlights

എ ആര്‍ മുരുഗദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. പക്കാ ആക്ഷൻ ചിത്രമായിട്ടാണ് എ ആര്‍ മുരുഗദോസ് ദര്‍ബാര്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ഹിന്ദി താരം പ്രതീക് ബാബ്ബര്‍ ആണ് പ്രതിനായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. ചിത്രത്തിലെ രജനികാന്തിന്റ കഥാപാത്രത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്ത് അഭിനയിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.  സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു.  സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ.  എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!