ആകാംക്ഷകള്‍ക്ക് വിരാമമാകുന്നു; എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രം തുടങ്ങുന്നു

By Web TeamFirst Published Mar 27, 2019, 2:47 PM IST
Highlights

എ ആര്‍ മുരുഗദോസും രജനികാന്തും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ചിത്രം ഏപ്രില്‍ 10ന് ചിത്രീകരണം തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എ ആര്‍ മുരുഗദോസും രജനികാന്തും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ചിത്രം ഏപ്രില്‍ 10ന് ചിത്രീകരണം തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രം ഒരു പൊളിറ്റിക്കല്‍ സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എ ആര്‍ മുരുഗദോസ് തന്നെ അത് നിഷേധിച്ചിരുന്നു. രജനികാന്ത് ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ചേക്കുമെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. പൊലീസ് ഉദ്യോഗസ്ഥനായിരിക്കും ഒരു കഥാപാത്രം. നയൻതാരയാണ് നായിക. മറ്റ് അഭിനേതാക്കള്‍ ആരെന്നത് ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വിജയം നേടിയിരുന്നു.

click me!