രജനികാന്തിന് ഐഎഫ്എഫ്ഐ സ്‌പെഷ്യൽ ഐക്കണ്‍ പുരസ്കാരം

By Web TeamFirst Published Nov 2, 2019, 11:54 AM IST
Highlights

ചലച്ചിത്രോത്സവം ആരംഭിച്ച് 50 വർഷം പൂർത്തിയായ സാഹചര്യത്തിൽ 50 വനിതാ സംവിധായകരുടെ 50 സിനിമകൾ പ്രദർശിപ്പിക്കും

ദില്ലി: ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഭാഗമായി നൽകുന്ന സ്‌പെഷ്യൽ ഐക്കണ്‍ അവാർഡ് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്. ദില്ലിയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാർഡ് ഫ്രഞ്ച് നടി ഇസബേൽ ഹൂപെയ്ക്ക് നൽകും.

ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചലച്ചിത്രോത്സവം ആരംഭിച്ച് 50 വർഷം പൂർത്തിയായ സാഹചര്യത്തിൽ 50 വനിതാ സംവിധായകരുടെ 50 സിനിമകൾ പ്രദർശിപ്പിക്കും.

ഫെസ്റ്റിവൽ വേദി ഗോവയിൽ നിന്ന് മാറ്റില്ലെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്ര മേളക്ക് ഫിലിം വില്ലേജ് പണിയുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

click me!