രജിഷയും പ്രിയയും ഒന്നിക്കുന്ന ത്രില്ലർ ചിത്രം; ആകാംക്ഷ നിറച്ച് 'കൊള്ള' ട്രെയിലർ

Published : May 31, 2023, 08:25 PM IST
രജിഷയും പ്രിയയും ഒന്നിക്കുന്ന ത്രില്ലർ ചിത്രം; ആകാംക്ഷ നിറച്ച് 'കൊള്ള' ട്രെയിലർ

Synopsis

ചിത്രം ജൂൺ 9 ന് തിയേറ്ററിലെത്തും.

ജിഷ വിജയനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം കൊള്ളയുടെ ട്രെയിലർ റിലീസ് ചെയ്തു. രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ജൂൺ 9 ന് തിയേറ്ററിലെത്തും.

സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊള്ള. വിനയ് ഫോർട്ട് , അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

'വാലിബനി'ൽ മോഹൻലാൽ ഡബിൾ റോളിൽ ? ചെന്നൈ ഷെഡ്യൂൾ പുരോ​ഗമിക്കുന്നു

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും എന്നിവരാണ്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ