‘ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു’; സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നതിനെ കുറിച്ച് രജിത്കുമാർ

Web Desk   | Asianet News
Published : Jul 13, 2021, 02:56 PM IST
‘ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു’; സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നതിനെ കുറിച്ച് രജിത്കുമാർ

Synopsis

.15ഓളം സിനിമകളിൽ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ പിന്നീട് ആ അവസരങ്ങൾ നഷ്ടമായെന്നും രജിത്കുമാർ പറയുന്നു. 

സിനിമയിൽ അവസരങ്ങൾ ലഭിക്കാതിരിക്കാൻ തനിക്കെതിരെ ആരോ കൂടോത്രം ചെയ്തുവെന്ന് മുൻ ബി​ഗ് ബോസ് താരം രജിത്കുമാർ. ഗായിക അമൃത സുരേഷുമൊത്തുള്ള ലൈവ് വീഡിയോ ചാറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.15ഓളം സിനിമകളിൽ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ പിന്നീട് ആ അവസരങ്ങൾ നഷ്ടമായെന്നും രജിത്കുമാർ പറയുന്നു. 

രജിത്കുമാറിന്റെ വാക്കുകൾ

ഓഫറുകളെക്കുറിച്ച് ഒന്നും പറയണ്ട 10- 15 ഓഫാറുകളോളം വന്നു. ലാലേട്ടൻ പറഞ്ഞു ലാലേട്ടന്റെ രണ്ടു സിനിമയിൽ തരാമെന്ന്. പക്ഷെ അദ്ദേഹം പറഞ്ഞ ആ രണ്ട് സിനിമകളും കഴിഞ്ഞു. ദിലീപ് സാറിന്റെ ഒരു വർക്ക് പറഞ്ഞു. വിജയ് ബാബു സാറിന്റെ ഒരു ജയസൂര്യ ചിത്രം പറഞ്ഞു. അങ്ങനെ മൊത്തം ഒരു പതിനഞ്ചു വർക്കുകൾ ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. ഈ അടുത്ത ഞാൻ കേട്ടത് എനിക്ക് എതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ഈ ഫീൽഡിൽ അങ്ങോട്ട് കയറാൻ പറ്റാത്ത എന്നും അറിഞ്ഞു.

ഞാൻ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാൽ ഈ പ്രവർത്തിയില്‍ തകരുന്നത് പണി തരുന്നവർ തന്നെയാകും. ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ. സ്വപ്ന സുന്ദരി എന്ന സിനിമയാണ് ഞാൻ ഇതിനിടയിൽ ചെയ്തത്. നാട്ടിൻപുറത്തെ സിനിമ. പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് അഭിനയിക്കുന്നത്.‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍
"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്