ഹം ദൊ ഹമാരെ ദൊ ദീപാവലിക്ക്, വീഡിയോ ഗാനം പുറത്തുവിട്ടു

By Web TeamFirst Published Oct 15, 2021, 2:06 PM IST
Highlights

ഹം ദൊ ഹമാരെ ദൊയിലെ ഗാനം പുറത്തുവിട്ടു.

രാജ്‍കുമാര്‍ റാവു (Rajkumar Rao) നായകനാകുന്ന ചിത്രമാണ് ഹം ദൊ ഹമാരെ ദൊ. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹം ദൊ ഹമാരെ ദൊയുടെ ടീസര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഹം ദൊ ഹമാരെ ദൊയിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

അഭിഷേക് ജെയ്ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പ്രശാന്ത ഝാ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാജ്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സച്ചിൻ ജിഗാര്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

ദിനേശ് വിജൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

രാജ്‍കുമാറിന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. പരേഷ് റാവല്‍, രത്‍ന പതാക് ഷാ, അപര്‍ശക്തി ഖുറാന, മനു റിഷി ചദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ജോഡിയായിട്ടുതന്നെയാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ദീപാവിലിക്കാണ് രാജ്‍കുമാര്‍ റാവു ചിത്രം പ്രദര്‍ശനത്തിന് എത്തുക. രാജ്‍കുമാര്‍ നായകനായി ഏറ്റവുമൊടുവിലെത്തിയ ചിത്രം റൂഹിയാണ്. ഹിറ്റ് ദ ഫസ്റ്റ് കേസ് ആണ് രാജ്‍കുമാര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

click me!