
രാജ്‍കുമാര്‍ റാവു ചിത്രങ്ങളെല്ലാം ഒന്നിനൊന്നു വേറിട്ടതായിരിക്കും. രാജ്‍കുമാര്‍ റാവു അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിനു കാരണവും അതുതന്നെ. രാജ്‍കുമാര്‍ റാവു ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടാറുണ്ട് . ഇപോഴിതാ രാജ്‍കുമാര്‍ റാവു ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' തിയറ്ററുകളിലെത്തുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Hit The First Case).
'ഹിറ്റ്: ദ ഫസ്റ്റ് കേസ്' കഴിഞ്ഞ മെയ് 20ന് ആണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ വൈകിയ ചിത്രം ജൂണ്‍ 15ന് തിയറ്ററുകളില്‍ എത്തുമെന്നാണ് രാജ്‍കുമാര്‍ റാവു ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിക്കുന്നത്. വിക്രം റാവു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. ശൈലേഷ് കൊലനു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്.
ബധായി ദൊ എന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഹര്‍ഷവര്‍ധൻ കുല്‍ക്കര്‍ണി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂമി പെഡ്‍നേകര്‍ ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബധായി ദൊ എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു.
അക്ഷയ് കുമാര്‍ ചിത്രം പരാജയമായി, പണം തിരിച്ചു നല്‍കണമെന്ന് 'പൃഥ്വിരാജി'ന്റെ വിതരണക്കാര്‍
അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'സമ്രാട്ട് പൃഥ്വിരാജ്'. അക്ഷയ് കുമാര്‍ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ്. ജൂണ്‍ 3ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് 48 കോടി രൂപയേ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ തിരിച്ചുപിടിക്കാനായുള്ളൂ. 250 കോടിയോളം മുതല്‍ മുടക്കിയ ചിത്രത്തിന്റെ നഷ്‍ടം നികത്താൻ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് 'പൃഥ്വിരാജി'ന്റെ വിതരണക്കാര്‍.
അക്ഷയ് കുമാര്‍ നഷ്‍ടം നികത്താൻ തയ്യാറാകണമെന്ന് ബീഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐഡബ്യുഎം ബസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍ എന്തെങ്കിലും ചെയ്യേണ്ട ഒരു സമയമാണിത്. തെലുങ്കില്‍ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ ചിരഞ്‍ജീവി വിതരണക്കാരുടെ നഷ്‍ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം വലിയ ആഘാതമാണുണ്ടാക്കുന്നത്. എന്തിന് ഞങ്ങള്‍ മാത്രം ഇവിടെ നഷ്‍ടം സഹിക്കണം. വിതരണക്കാരുടെ നഷ്‍ടം നികത്താൻ അക്ഷയ് കുമാറിന് കഴിയില്ലേ. ഞങ്ങളില്‍ പലരും കടം കയറി തകര്‍ന്നിരിക്കുകയാണ് എന്ന് ബീഹാറിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ രോഹൻ സിംഗ് പറയുന്നു.
സൂപ്പര്‍ സ്റ്റാറുകളുലെ കാലം കഴിഞ്ഞെന്ന് അവര്‍ മനസിലാക്കണമെന്ന് എക്സിബിറ്ററായ സുമൻ സിൻഹ പറഞ്ഞതായി ഐഡബ്യുഎം ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ത്തിക് ആര്യനെ പോലെയുള്ള പുതിയ തലമുറ താരങ്ങളാണ് ഇപ്പോള്‍ മുന്നില്‍. വിതരണക്കാർക്ക് പണം നൽകുന്നതിനെക്കുറിച്ച് അക്ഷയ് കുമാർ ചിന്തിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലൻസിനെ കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും സുമൻ സിൻഹ പറയുന്നു. അക്ഷയ് കുമാര്‍ നായകനായ ചിത്രം ബച്ചൻ പാണ്ഡെയും ബോക്സ് ഓഫീസില്‍ തകര്‍ന്നിരുന്നു.
ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തിയത്. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.
Read More : പരസ്‍പരം സര്‍പ്രൈസ് നല്‍കി ഡോ. റോബിനും അശ്വിനും അപര്‍ണയും- വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ